ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാകുകയാണ് ആത്യന്തിക ലക്ഷ്യം -കിം ജോങ് ഉൻ
text_fieldsസോൾ: രാജ്യത്തിന്‍റെ ആത്യന്തിക ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാകുക എന്നതാണെന്ന് ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉൻ. പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം പരിശോധിച്ച കിം, അമേരിക്കയുടെ ആണവ ഭീഷണികളെ ആണവായുധങ്ങൾ ഉപയോഗിച്ച് തന്നെ നേരിടുമെന്ന് പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര കൊറിയയുടെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിൽ ഉൾപ്പെട്ട ഡസൻ കണക്കിന് സൈനിക ഉദ്യോഗസ്ഥർക്ക് അദ്ദേഹം സ്ഥാനക്കയറ്റം നൽകുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാലിസ്റ്റിക് മിസൈലുകളിൽ ആണവ വാർഹെഡുകൾ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയിൽ ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ അതിശയകരമായ നേട്ടമുണ്ടാക്കിയെന്നും കിം അഭിനന്ദിച്ചു. ആണവശക്തി സജ്ജമാക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണെന്നും കിം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.