ആണവായുധം തങ്ങൾ ഉപയോഗിക്കുമെന്ന് കിം ജോങ് ഉൻ.
text_fieldsസോൾ: ഭീഷണി നേരിടുന്നപക്ഷം മറ്റുള്ളവർക്ക് മുമ്പേ തങ്ങൾ ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തലസ്ഥാനമായ പ്യോങ് യാങ്ങിൽ നടന്ന സൈനിക പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു കിം. ആണവശേഷിയുള്ള തങ്ങളുടെ സൈന്യത്തിന്റെ വികസനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ശത്രുസേനകളിൽ നിന്ന് ആണവാക്രമണ ഭീഷണി ഉയരുന്ന പക്ഷം അത്തരം അപകടകരമായ ശ്രമങ്ങളെ തടയാനും ഇല്ലാതാക്കാനും ഉതകുന്ന തരത്തിലുള്ള സൈനികശേഷി വ്യാപനം തുടരുമെന്നും കിം അറിയിച്ചു. ആയുധശേഷി വർധിപ്പിക്കാൻ യത്നിച്ച മുഴുവൻ സൈനിക ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
ഉത്തര കൊറിയൻ സേനയുടെ 90ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പരേഡിൽ അത്യാധുനിക ആണവായുധങ്ങൾ പ്രദർശിപ്പിച്ചു. അമേരിക്കൻ മണ്ണിലേക്ക് നേരിട്ട് അയക്കാവുന്ന ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ളവ പ്രദർശനത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.