കിം ജോങ് ഉന്നിന്റെ മകൾ സൈനിക പരേഡിൽ; പിൻഗാമിയാകുമോയെന്ന് ലോകം
text_fieldsപ്യോങ്യാങ്: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ ഇക്കുറി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുമുണ്ടായിരുന്നു. 30,000 സൈനികരാണ് കിം ഇൽ സൂങ് ചത്വരത്തിൽ നടന്ന പരേഡിൽ അണിനിരന്നത്. കിമ്മിന്റെ 10 വയസുള്ള മകൾ ജു എ ആയിരുന്നു പരേഡിലെ പ്രധാന ആകർഷണം. കഴിഞ്ഞ നവംബർ മുതൽ ഉത്തരകൊറിയയിൽ നടക്കുന്ന പ്രധാനപ്പെട്ട സൈനിക പരിപാടികളിലെ സാന്നിധ്യമായിരുന്നു മകൾ. ഇതോടെ ജുഎ ആയിരിക്കും കിമ്മിന്റെ പിൻഗാമി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു.
പിതാവിനൊപ്പം ഗാർഡ് ഓഫ് ഹോണർ നിരീക്ഷിക്കുകയും ചെയ്തു ജുഎ. ഇതിന്റെ ചിത്രങ്ങളും ദേശീയ ടെലിവിഷൻ പുറത്തുവിട്ടു. സാധാരണയായി കിമ്മിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്തുവിടാറില്ല. കിമ്മിനും ഭാര്യ റിജോൾജുവിനും 13,10,ആറ് വയസുള്ള മൂന്നു മക്കളുണ്ടെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.