ചാൾസ് രാജാവിന്റെ കിരീടധാരണം ചെലവു ചുരുക്കി നടത്തും....കാരണം ഇതാണ്
text_fieldsലണ്ടൻ: ചാൾസ് മൂന്നാമന്‍റെ കീരിടധാരണ ചടങ്ങുകൾ ചെലവു കുറഞ്ഞ രീതിയിൽ നടത്താൻ രാജകുടുംബം ആലോചിക്കുന്നതായി റിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങുകളേക്കാളും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ നടക്കുക. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജകുടുംബത്തിന്‍റെ തീരുമാനം.
ബ്രിട്ടണിലെ കുതിച്ചുയരുന്ന ജീവിത ചെലവ് കണക്കിലെടുത്ത് രാജഭരണത്തിന്‍റെ ചെലവ് ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ എന്നാണെന്ന് രാജകുടുംബം അറിയിച്ചിട്ടില്ല. 2023 മെയ്, ജൂൺ മാസങ്ങളിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചനകൾ.
സെപ്റ്റംബർ 10നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റത്. ദുഃഖാചരണം അവസാനിച്ചാൽ മാത്രമേ രാജാവിന്‍റെ സ്ഥാനാരോഹണവമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടക്കുക. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാജാവായി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ ചാള്‍സ് മൂന്നാമന്‍ പറഞ്ഞിരുന്നു.
സാമ്പത്തികമായി തകർച്ചയിലേക്ക് നീങ്ങുകയാണ് ബ്രിട്ടൻ. ആരോഗ്യമേഖലയിലും പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളാണ് ബ്രിട്ടനിലെ പുതിയ രാജാവിനെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.