നെഞ്ചിൽ കത്തിയുമായി യുവാവ് ജീവിച്ചത് ഒരു വർഷത്തിലധികം; വിവരം പുറത്തറിയുന്നത് ആരോഗ്യ പരിശോധനക്കെത്തിയപ്പോൾ
text_fieldsജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീൻ യുവാവ് കെന്‍റ് റയാൻ തോമോ. ആരോഗ്യ പരിശോധനയിൽ തെളിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന വിവരവും. 14മാസത്തോളമാണ് ശ്വാസകോശത്തിനും വാരിെയല്ലിനും ഇടയിൽ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായി കെന്‍റ് ജീവിച്ചത്.
കഴിഞ്ഞവർഷം ജനുവരിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്‍റ് ആക്രമിക്കെപ്പട്ടിരുന്നു. കത്തികൊണ്ട് പരിക്കേറ്റ കെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്‍റെ മുറിവ് മാത്രമാണ് ഡോക്ടർമാർ തുന്നിച്ചേർത്തതെന്നും ശരീരത്തിനകത്ത് അകെപ്പട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ് ആരോപിച്ചു.
ശരീരത്തിനകത്തുനിന്ന് കത്തിയെടുത്താൽ മാത്രമേ ഖനിയിലെ പുതിയ ജോലിയിൽ യുവാവിന് പ്രവേശിക്കാൻ സാധിക്കൂ. ശരീരത്തിൽ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ പറഞ്ഞു.
'കഴിഞ്ഞവർഷം എന്നെ ചികിത്സിച്ച ഡോക്ടർമാർ മുറിവ് സൂക്ഷ്മമായി പരിശോധിച്ചില്ല. അവർ ശരിയായി പരിശോധിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഇത് അവരുടെ തെറ്റാണ്. അവർ തന്നെ ശരിയാക്കി നൽകണം' - കെന്‍റ് പ്രദേശിക മാധ്യമത്തോട് പറഞ്ഞു.
മുറിവുമായി ആശുപത്രിയിലെത്തിയപ്പോൾ അവർ അത് തുന്നിച്ചേർത്തു. ശേഷം വേദന സംഹാരി നൽകുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു. ശൈത്യകാലത്തും മറ്റും നെഞ്ചിന് വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത്രയും ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. ശരീരത്തിൽ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുേമ്പാൾ ഡോക്ടറെ സമീപിക്കാൻ പോലും തയാറായില്ല. വേദന മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോൾ അതിന്‍റെ യഥാർഥ കാരണം മനസിലായതായും കെന്‍റ് പറഞ്ഞു.
ശരീരത്തിൽനിന്ന് കത്തി നീക്കം െചയ്യണമെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. എന്നാൽ അതിനുള്ള പണം തന്‍റെ കൈയിലില്ല. കത്തി നീക്കം െചയ്യാൻ പണം കണ്ടെത്തണമെങ്കിൽ േജാലി ചെയ്യണം. ജോലി ലഭിക്കണമെങ്കിൽ കത്തി നീക്കം െചയ്യുകയും വേണമെന്നും കെന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.