യമൻ തുറമുഖത്ത് ഹൂതികൾ നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: യമനിലെ അൽ ദാബ എണ്ണ തുറമുഖത്ത് ഹൂതികൾ നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കുവൈത്ത്, യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഉണർത്തി.
ഹൂതി സേന തുടർച്ചയായി സിവിലിയന്മാരെ ലക്ഷ്യംവെക്കുകയും ഊർജ വിതരണം, ലോക വ്യാപാര ഇടനാഴി എന്നിവക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.മേഖലയിൽ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഉടൻ ഫലപ്രദമായി ഇടപെടണമെന്നും മന്ത്രാലയം വ്യക്തമാക്കി.അസംസ്‌കൃത എണ്ണക്കപ്പൽ നങ്കൂരമിട്ടിരുന്ന യമനിലെ ഹദറമൗത്ത് ഗവർണറേറ്റിലെ അൽ ദാബ എണ്ണ തുറമുഖത്താണ് ഹൂതികൾ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.