കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് മുന്നേറ്റം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ 50 ൽ 24 സീറ്റുകൾ നേടി പ്രതിപക്ഷം നിർണായക മുന്നേറ്റം നടത്തി.
പാർട്ടി അടിസ്ഥാനത്തിൽ അല്ല തെരഞ്ഞെടുപ്പ് എങ്കിലും സർക്കാറിനെ എതിർക്കുന്ന വ്യക്തികളും സലഫി, ഇഖ്വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ് പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്. 29 വനിതകൾ മത്സരിച്ചുവെങ്കിലും ആർക്കും ജയിക്കാനായില്ല.
സിറ്റിങ് എം.പിമാരുടെ കൂട്ടത്തോൽവിയാണ് മറ്റൊരു സവിശേഷത. 43 സിറ്റിങ് എം.പിമാരിൽ 19 പേർക്ക് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. പരാജയപ്പെട്ടവരിൽ മന്ത്രിസ്ഥാനമുണ്ടായിരുന്ന ഏക എം.പിയായ മുഹമ്മദ് നാസർ അൽ ജബ്രിയും ഏക വനിത എം.പിയായ സഫ അൽ ഹാഷിമും ഉൾപ്പെടും. യുവാക്കൾക്ക് പ്രാമുഖ്യമുള്ളതാണ് പുതിയ പാർലമെൻറ്.
വിജയിച്ചവരിൽ 30 പേർ 45 ൽ താഴെയുള്ളവരാണ്. 21 പുതുമുഖങ്ങളാണ്.
മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെൻറ് മൂന്ന് സീറ്റിലും ശിയ ന്യൂനപക്ഷ വിഭാഗങ്ങൾ ആറ് സീറ്റിലും വിജയിച്ചു. ഡിസംബർ 15നാണ് പുതിയ പാർലമെൻറിെൻറ ആദ്യ സെഷൻ. അതിന് മുമ്പായി പുതിയ മന്ത്രിസഭ നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.