Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുവൈത്ത് തീപിടിത്തം:...

കുവൈത്ത് തീപിടിത്തം: മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
കുവൈത്ത് തീപിടിത്തം: മരിച്ച 14  മലയാളികളെ തിരിച്ചറിഞ്ഞു
cancel

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉ‍യരുന്നു. 49 പേർ മരിച്ചതായാണ് വിവരം. എന്നാൽ, 41 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിഞ്ഞ 30 പേരിൽ 14 പേർ മലയാളികളാണ്. കണ്ണൂർ, തിരൂർ, പെരിന്തൽമണ്ണ സ്വദേശികളുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 40 പേരും ഇന്ത്യക്കാരാണ്.

മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.

കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ന്‍റെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷ​മീ​ർ​ (33), കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്​​റ്റെ​ഫി​ൻ എ​ബ്ര​ഹാം സാ​ബു​ (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ​ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ കൈ​ത​ക്കു​ന്ന് ചെ​ന്ന​ശ്ശേ​രി​ൽ സ​ജു വ​ർ​ഗീ​സ് (56), കൊ​ല്ലം പു​ന​ലൂ​ർ ന​രി​യ്ക്ക​ൽ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ർ സാ​ജ​ൻ വി​ല്ല പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ർ​ജ് പോ​ത്ത​ന്‍റെ​യും വ​ത്സ​മ്മ​യു​ടെ​യും മ​ക​ൻ സാ​ജ​ൻ ജോ​ർ​ജ് (29), വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്​ വി​ള​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലൂ​ക്കോ​സ്​ (48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കാ​ണ് മ​ൻ​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ലെ ആ​റു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പ​ട​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ 196 പേ​രാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം എ​ന്ന​ത് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. കെ​ട്ടി​ട​ത്തി​ൽ തീ​യും പു​ക​യും നി​റ​ഞ്ഞ​തോ​ടെ ശ്വാ​സം​മു​ട്ടി​യാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളും. തീ ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചി​ല​ർ താ​ഴേ​ക്ക് ചാ​ടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.

ഹെൽപ് ലൈൻ തുടങ്ങി

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചു. നമ്പർ: +965 65505246.

നോർക്ക ഹെൽപ് ഡെസ്ക്

തിരുവനന്തപുരം: കുവൈത്ത്​ തീപിടിത്തത്തിന്‍റെ സാഹചര്യത്തിൽ നോര്‍ക്ക റൂട്​സ്​ ഹെല്‍പ് ഡെസ്ക് തുടങ്ങി. നമ്പറുകൾ: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453,സുഗതൻ - +96 555464554, ജെ. സജി - + 96599122984. പ്രവാസിൾക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്​ഡ്​ കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait fireDeath newsKuwait News
News Summary - Kuwait fire: 9 dead Malayalis identified
Next Story