Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുവൈത്ത് തീപിടിത്തം:...

കുവൈത്ത് തീപിടിത്തം: മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
കുവൈത്ത് തീപിടിത്തം: മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു
cancel
camera_alt

1. ഷെ​മീ​ർ, 2. സ്​​റ്റെ​ഫി​ൻ, 3. രഞ്ജിത്ത്, 4. കുഞ്ഞിക്കേളു, 5. ആകാശ്, 6. മുരളീധരൻ നായർ, 7. സജു വർഗീസ്, 8. ലൂ​ക്കോ​സ്, 9. സാ​ജ​ൻ ജോ​ർ​ജ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് തൊ​ഴി​ലാ​ളി ക്യാ​മ്പി​ലെ തീ​പി​ടി​ത്തത്തിൽ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു. കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ന്‍റെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷെ​മീ​ർ​ (33), കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്​​റ്റെ​ഫി​ൻ എ​ബ്ര​ഹാം സാ​ബു​ (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ​ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ കൈ​ത​ക്കു​ന്ന് ചെ​ന്ന​ശ്ശേ​രി​ൽ സ​ജു വ​ർ​ഗീ​സ് (56), കൊ​ല്ലം പു​ന​ലൂ​ർ ന​രി​യ്ക്ക​ൽ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ർ സാ​ജ​ൻ വി​ല്ല പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ർ​ജ് പോ​ത്ത​ന്‍റെ​യും വ​ത്സ​മ്മ​യു​ടെ​യും മ​ക​ൻ സാ​ജ​ൻ ജോ​ർ​ജ് (29), വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്​ വി​ള​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലൂ​ക്കോ​സ്​ (48) എ​ന്നി​വ​രുടെ മരണമാണ് സ്ഥി​രീ​ക​രി​ച്ചത്.

മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​മു​ഖ ക​മ്പ​നി​യാ​യ എ​ന്‍.​ബി.​ടി.​സി​യി​ലെ​യും ഹൈ​വേ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍പെ​ട്ട​ത്. മ​ല​യാ​ളി​ക​ള​ട​ക്കം 49 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. നി​ര​വ​ധി പേ​ര്‍ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കാ​ണ് മ​ൻ​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ലെ ആ​റു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പ​ട​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ 196 പേ​രാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം എ​ന്ന​ത് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. കെ​ട്ടി​ട​ത്തി​ൽ തീ​യും പു​ക​യും നി​റ​ഞ്ഞ​തോ​ടെ ശ്വാ​സം​മു​ട്ടി​യാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളും. തീ ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചി​ല​ർ താ​ഴേ​ക്ക് ചാ​ടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ക്യാമ്പിൽ ഉണ്ടായിരുന്ന 49 പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഇതിൽ 42 പേര്‍ ഇന്ത്യക്കാരും ഏഴുപേര്‍ ഫിലിപ്പീൻസ് സ്വദേശികളുമാണ്. ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. വ്യാഴാഴ്ചയേ പൂർണവിവരങ്ങൾ ലഭ്യമാകൂ. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.

ഹെൽപ് ലൈൻ തുടങ്ങി

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചു. നമ്പർ: +965 65505246.

നോർക്ക ഹെൽപ് ഡെസ്ക്

തിരുവനന്തപുരം: കുവൈത്ത്​ തീപിടിത്തത്തിന്‍റെ സാഹചര്യത്തിൽ നോര്‍ക്ക റൂട്​സ്​ ഹെല്‍പ് ഡെസ്ക് തുടങ്ങി. നമ്പറുകൾ: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453,സുഗതൻ - +96 555464554, ജെ. സജി - + 96599122984. പ്രവാസിൾക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്​ഡ്​ കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalees DiedKuwait Fire Tragedy
News Summary - Kuwait fire: Seven Malayalees who died have been identified
Next Story