Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിർഗിസ്ഥാനിൽ പ്രക്ഷോഭം...

കിർഗിസ്ഥാനിൽ പ്രക്ഷോഭം ശക്തം; രാജിവെക്കാൻ തയാറെന്ന് പ്രസിഡന്‍റ് ജീബെകോ

text_fields
bookmark_border
കിർഗിസ്ഥാനിൽ പ്രക്ഷോഭം ശക്തം; രാജിവെക്കാൻ തയാറെന്ന് പ്രസിഡന്‍റ് ജീബെകോ
cancel

ബിഷ്കക്: രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി രാജിവെക്കാൻ തയാറാണെന്ന് കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൺബായ്​ ജീബെകോ. രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടി എല്ലാ പദവികളിൽ നിന്ന് മാറി നിൽകാമെന്നും ജീബെകോ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പൊതു തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഈ നടപടികൾ നിലവിലെ രാഷ്ട്രീയ സംഘർഷത്തിന് അയവു വരുത്തുമെന്നും ജീബെകോ പ്രത്യാശ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച്​ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും തെരുവിലിറങ്ങിയതോടെ മുൻ സോവിയറ്റ്​ റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ ​തെരഞ്ഞെടുപ്പ്​ ഫലം അസാധുവാക്കിയിരുന്നു.

തലസ്ഥാനമായ ബിഷ്​കെക്​ അടക്കമുള്ള നഗരങ്ങളിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ആയിരങ്ങൾ, സർക്കാർ ഒാഫിസുകൾ പിടിച്ചെടുക്കുകയും പ്രസിഡൻറ്​ ജീബെകോയെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട്​ പാർട്ടികൾക്കായിരുന്നു മേധാവിത്തം. ഇതോ​ടെ ​തെരഞ്ഞെടുപ്പ്​ കൃത്രിമം ചൂണ്ടിക്കാട്ടി​ 12ലധികം പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർ തെരുവിലിറങ്ങി. പാർലമെന്‍റും പ്രസിഡന്‍റിന്‍റെ ഒാഫിസും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാർ കൈയടക്കി.

പ്രക്ഷോഭത്തെ സുരക്ഷാസേനയെയും പൊലീസിനെയും ഉപയോഗിച്ച്​ അടിച്ചമർത്താനുള്ള സർക്കാർ നീക്കവും പരാജയപ്പെട്ടു. സംഘർഷങ്ങളിൽ ഒരാൾ മരിക്കുകയും 600ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

അഴിമതി കേസിൽ 11 വർഷം ശിക്ഷിക്കപ്പെട്ട്​ ജയിലിലായ മുൻ പ്രസിഡന്‍റ്​ അൽമാസ്​ബെക്​ അതംബയേവിനെ മോചിപ്പിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KyrgyzstanSooronbay Jeenbekov
News Summary - Kyrgyz President Jeenbekov says ready to step down
Next Story