വിമാനത്തിനകത്ത് ചൂട്; കാറ്റുകൊള്ളാൻ ചിറകിലേക്കിറങ്ങി നടന്ന് യുവതി
text_fieldsകീവ്: വിമാനത്തിനകത്ത് വല്ലാത്ത ചൂട്. എന്തു ചെയ്യും? ഒന്നും നോക്കിയില്ല, കാറ്റു കൊള്ളാൻ എമർജൻസി വാതിൽ തുറന്ന് വിമാനചിറകിലേക്കിറങ്ങി. തുർക്കി അൻറാലിയയിൽ നിന്ന് അവധിക്കാല യാത്ര കഴിഞ്ഞ് യുക്രയിനിലേക്ക് മടങ്ങിയ യുവതിയാണ് ഈ 'കടുംകൈ' ചെയ്തത്. യുക്രയിനിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി ടെർമിനലിൽ 11ാം നമ്പർ ഗേറ്റിൽ നിർത്തിയിട്ട വിമാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
യാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബോയിങ് 737-86 എൻ വിമാനത്തിൽ നിന്ന് യുവതി ബാഗും തോളത്തു തൂക്കി എമർജൻസി വാതിലിലൂടെ വിമാനത്തിെൻറ ചിറകിലേക്കിറങ്ങിയത്. അൽപ നേരം ചിറകിലൂടെ നടന്ന് കാറ്റുകൊണ്ട േശഷം വിമാനത്തിലേക്ക് തിരിച്ച് കയറുകയായിരുന്നു. യുവതി കാറ്റ് കൊള്ളാനിറങ്ങിയതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യുവതി വിമാനത്തിെൻറ ചിറകിലൂടെ നടക്കുന്നത്കണ്ട് പേടിച്ചുപോയ അവരുടെ കുട്ടികൾ അത് തങ്ങളുടെ മാതാവാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാൾ പറയുന്നു. തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപെട്ട പൈലറ്റ് ആംബുലൻസ് വിളിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. യുവതിയെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല.
സംഭവത്തെ തുടർന്ന് യുക്രയിൻ ഇൻറർനാഷനൽ എയർലൈൻസ് യുവതിയെ കരിമ്പട്ടികയിൽ പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.