ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ട് ലക്ഷം പേരുടെ പ്രക്ഷോഭം
text_fieldsധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രതിഷേധ റാലി.
ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിലാണ് ധാക്കയിൽ റാലി നടത്തിയത്. ശൈഖ് ഹസീന രാജിവെച്ച് നിഷ്പക്ഷ സർക്കാറിനുകീഴിൽ സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ബീഗം ഖാലിദ സിയയെ ഉടൻ മോചിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ശൈഖ് ഹസീന ഭരണകൂടത്തിനെതിരെ അഴിമതി, മനുഷ്യാവകാശ ധ്വംസന പരാതികൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ശനിയാഴ്ച തലസ്ഥാനത്ത് 10000ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. സമരക്കാരും പൊലീസും തമ്മിൽ നഗരത്തിലെ ഏറ്റവും വലിയ കാത്തലിക് ചർച്ചിനുമുന്നിൽ സംഘർഷമുണ്ടായി.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും ഉപയോഗിച്ചു. 200ഓളം ബി.എൻ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.