ഇത്യോപ്യ: ഭരണപാർട്ടിക്ക് വൻ വിജയം
text_fieldsആഡിസ് അബാബ: ഇത്യോപ്യയിൽ പ്രധാനമന്ത്രി അബി അഹ്മദിെൻറ പ്രോസ്പെരിറ്റി പാർട്ടിക്ക് വൻ വിജയം. പാർലമെൻറ് തെരഞ്ഞെടുപ്പിൽ 436ൽ 410 സീറ്റുകൾ നേടിയാണ് പാർട്ടി ഭരണത്തുടർച്ച ഉറപ്പാക്കിയത്. ജൂൺ 21നായിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പ്. പ്രതിപക്ഷ നിസ്സഹകരണം, വടക്കൻ പ്രദേശത്തെ ആഭ്യന്തരയുദ്ധം, വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾ എന്നിവക്കിടയിലായിരുന്നു വോട്ടെടുപ്പ്. രാജ്യത്തെ മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
പ്രധാന പ്രതിപക്ഷമായ ഇത്യോപ്യൻ സിറ്റിസൺസ് ഫോർ സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ നേതാവ് ബിർഹാനു നെഗ പരാജയപ്പെട്ടു. പ്രതിപക്ഷ പാർട്ടികളായ എസെമ, നാഷനൽ മൂവ്മെൻറ് ഓഫ് അംഹാര എന്നിവക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി അബി അഹ്മദ് പ്രതിപക്ഷ പാർട്ടികൾക്കുള്ള വിലക്ക് നീക്കുകയും രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും ഇത്യോപ്യൻ സമ്പദ്വ്യവസ്ഥ ശക്തമാക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.