Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2010-'19: ലോകം ഉരുകിയ...

2010-'19: ലോകം ഉരുകിയ പതിറ്റാണ്ട്​

text_fields
bookmark_border
2010-19: ലോകം ഉരുകിയ പതിറ്റാണ്ട്​
cancel

ന്യൂയോർക്​: ലോകം കണ്ടതിൽ വെച്ചേറ്റവും ചൂടുകൂടിയ പതിറ്റാണ്ടായിരുന്നു 2010-'19 എന്ന്​ ശാസ്​ത്രജ്ഞർ. പാരിസ്ഥിതികമായി ഏറ്റവും മോശം സമയത്തിലൂടെ കടന്നു​േപായതും കഴിഞ്ഞ 10​ വർഷങ്ങളിലാണ്​. കാട്ടുതീ, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്​ തുടങ്ങിയവയെല്ലാം ഇതി​െൻറ ഫലമായുണ്ടായി. മഞ്ഞുപാളികൾ ഉരുകുന്നത്​ വർധിക്കുകയും സമുദ്ര ജലനിരപ്പ്​ ഉയരുകയും ചെയ്​തു. 60 രാഷ്​ട്രങ്ങളിലെ 520 ശാസ്​ത്രജ്ഞരിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ച്​ നാഷനൽ ഓഷ്യാനിക്​ ആൻഡ്​​ അറ്റ്​മോസ്​ഫെറിക്​ അഡ്​മിനിസ്​ട്രേഷൻസ്​ സെ​േൻറഴ്​സ്​ ഫോർ എൻവയൺമെൻറൽ ഇൻഫർമേഷൻ ആണ്​ റിപ്പോർട്ട്​ തയാറാക്കിയത്​.

പരിസ്ഥിതി സൗഹാർദ നടപടികൾ ഉണ്ടായില്ലെങ്കിൽ ലോകം കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്ക്​ നീങ്ങുമെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകി. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും ഒന്നിച്ചുനിന്നാൽ മാത്രമേ ലോകത്തി​െൻറ ഭാവി ശോഭനമാക്കാൻ സാധിക്കൂവെന്നും അവർ പറഞ്ഞു.

*1800കളുടെ പകുതി മുതൽ ചൂ​േടറിയ വർഷങ്ങൾ കണക്കാക്കിത്തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ചൂട്​ അനുഭവപ്പെട്ട പതിറ്റാണ്ടാണ്​ 2010-'19. 1980 മുതൽ ഒാരോ പതിറ്റാണ്ടിലും ചൂട്​ കൂടുന്നു. ചൂട്​ കൂടിയത്​ 2014 മുത​ൽ തുടർച്ചയായ ആറ്​ വർഷങ്ങളിൽ. 2000-'09 പതിറ്റാണ്ടിനെ അപേക്ഷിച്ച്​ 0.2 ഡിഗ്രി സെൽഷ്യസ്​ ചൂട്​ കഴിഞ്ഞ പതിറ്റാണ്ടിൽ കൂടി.

*1850 മുതലുള്ള കണക്കുകൾ അപേക്ഷിച്ച്​ ലോകത്തെ ചൂട്​ കൂടിയ മൂന്നു​ വർഷങ്ങളിൽ 2019ഉം. 2016ലാണ്​ ഏറ്റവും കൂടുതൽ ചൂട്​ അനുഭവപ്പെട്ടത്​. ചില രേഖകൾ പ്രകാരം 2015ഉം 2019നെക്കാൾ ചൂടേറിയ വർഷമായിരുന്നു. 2019 ജൂലൈ ആയിരുന്നു ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചൂട്​ രേഖപ്പെടുത്തിയ മാസം.

*തുടർച്ചയായ എട്ടാം വർഷവും സമുദ്ര ജല നിരപ്പ്​ ഉയർന്നു. കടലിലെ താപനിലയിലും വർധനയുണ്ടായി. ആർട്ടിക്​ സമുദ്രത്തിൽ 120 വർഷത്തിനിടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനില രേഖപ്പെടുത്തിയത്​ 2019ൽ. ഏറ്റവും കൂടുതൽ 2016ൽ ആയിരുന്നു. അൻറാർട്ടിക്കയുടെ ഉപരിതല താപനില 1979 കഴിഞ്ഞാൽ ഏറ്റവും കൂടുതലായതും കഴിഞ്ഞ വർഷം. 1993നെ അപേക്ഷിച്ച്​ സമുദ്രജല നിരപ്പ്​ 3.4 ഇഞ്ചാണ്​ ഉയർന്നത്​.

*32ാം വർഷവും മഞ്ഞുപാളികൾ അപകടകരമാം വിധം ഉരുകുന്നു. ഗ്രീൻലൻഡ്​​ മഞ്ഞുപാളിയിൽനിന്ന്​ 2012 കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഞ്ഞുരുക്കം 2019ൽ. കഴിഞ്ഞ വർഷം ജൂലൈയിൽ മാത്രം 197 ബില്യൺ ടൺ ഐസ്​ ആണ്​ ഉരുകിയത്​.

* 100 ഉഷ്​ണവാതക ചുഴലിക്കാറ്റുകൾക്കാണ്​ പതിറ്റാണ്ട്​ സാക്ഷ്യം വഹിച്ചത്​. യൂറോപ്പ്​, ജപ്പാൻ, ഇന്ത്യ, പാകിസ്​താൻ എന്നിവയെല്ലാം അപകടകരമായ ഉഷ്​ണതരംഗത്തെ നേരിട്ടു. കാലാവസ്ഥവ്യതിയാനത്തി​െൻറ ഭാഗമായി ലോകത്തി​െൻറ പല ഭാഗങ്ങളിലും വരൾച്ചയും വെള്ളപ്പൊക്കവുമുണ്ടായി. 2019ൽ ആസ്​ത്രേലിയയിൽ അപകടകരമാം വിധം കാട്ടുതീയും പടർന്നു.

*അന്തരീക്ഷത്തിലേക്ക്​ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ തള്ളിയതും കഴിഞ്ഞ പതിറ്റാണ്ടിലാണ്​. 1990നെ അപേക്ഷിച്ച്​ 45 ശതമാനം അധികം ഹരിതഗൃഹ വാതക പുറന്തള്ളലാണ്​ 2019ൽ നടന്നത്​. കാർബൺ ഡൈഒാക്​സൈഡ്​, മീഥൈൻ, നൈട്രസ്​ ഓക്​സൈഡ്​ എന്നിവയാണ്​ അധികവും പുറന്തള്ളുന്നത്​. ഫോസിൽ ഇന്ധന ഉപയോഗവും ഫാക്​ടറികൾ പുറന്തള്ളുന്ന മാലിന്യവും അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthhottest day
News Summary - Last decade was Earth's hottest on record, exposing grim reality of climate change
Next Story