കോവിഡിൽ പകച്ച് ലാറ്റിനമേരിക്ക; അർജൻറീനയിൽ രോഗബാധിതർ 10 ലക്ഷത്തിലധികം
text_fieldsബ്വേനസ് എയ്റിസ്: അർജൻറീനയിൽ കോവിഡ് കേസുകൾ 10 ലക്ഷം കടന്നു. ചികിത്സ സൗകര്യങ്ങളൊരുക്കാൻ ഇവിടെ അധികൃതർ കഷ്ടപ്പെടുന്നതായാണ് വിവരം. പരിശോധിക്കുന്നവരിൽ 60 ശതമാനം പേർ പോസിറ്റിവ് ആകുന്നതായി കണക്കുകൾ പറയുന്നു. കൊളംബിയ, മെക്സികോ, പെറു എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉടൻ 10 ലക്ഷത്തിലേക്ക് എത്തും.
ഈ രാജ്യങ്ങളിൽ, ഒരു നഗരത്തിൽ രോഗബാധ കുറയുേമ്പാൾ, മറ്റൊരിടത്ത് കൂടുകയാണ്. ലാറ്റിനമേരിക്കയാകെ കോവിഡിെൻറ പിടിയിലമരും എന്ന നിലക്കാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.
ആദ്യഘട്ട ൈവറസ് ബാധ നിലക്കും മുമ്പാണ് രണ്ടാംഘട്ടം കടന്നുവരുന്നതെന്ന് കൊളംബിയയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. അർജൻറീന ലോകത്തുതന്നെ ഏറ്റവും വലിയ ലോക്ഡൗൺ ഏർപ്പെടുത്തിയ രാജ്യമാണ്. എന്നിട്ടും രോഗബാധ കുതിക്കുകയാണ്. കൊളംബിയയിലെ വൻ നഗരങ്ങളിൽ നില മെച്ചപ്പെട്ടെങ്കിലും ചെറുപട്ടണങ്ങളിൽ കോവിഡ് നിരക്ക് കൂടി. പെറുവിൽ മൊത്തം രോഗാവസ്ഥ കുറഞ്ഞെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. എന്നാൽ, 12 മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി.
മോശം പൊതുആരോഗ്യ സംവിധാനം, ദാരിദ്ര്യം, സർക്കാർ നയങ്ങളുടെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവയാണ് ലാറ്റിനമേരിക്കയിലെ രോഗപ്പകർച്ചക്ക് കാരണമായി വിലയിരുത്തുന്നത്.ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള 10 രാജ്യങ്ങളിൽ പകുതിയും ഈ മേഖലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.