ലാവാ പ്രവാഹത്തിൽ തിളച്ചുമറിഞ്ഞ് സ്വിമ്മിങ് പൂൾ; ലാ പാൽമ അഗ്നിപർവതം പൊട്ടിയതിന്‍റെ ദൃശ്യങ്ങൾ -VIDEO
text_fieldsമഡ്രിഡ്: സ്പെയിനിലെ കാനറി ദ്വീപിലെ ലാ പാൽമ അഗ്നിപർവതം പൊട്ടി വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്. ജീവരക്ഷാർഥം ആയിരങ്ങൾ പലായനം ചെയ്തു. അഗ്നിപർവതത്തിൽ നിന്നുള്ള ലാവാ പ്രവാഹത്തിന്‍റെ നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ദ്വീപിലെ ഒരു വീട്ടിലെ സ്വിമ്മിങ് പൂളിലേക്ക് ലാവ ഒഴുകിയെത്തുന്നതും പൂളിലെ വെള്ളം തിളച്ചുമറിയുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി വീടുകളെയും കൃഷിയിടങ്ങളെയും വിഴുങ്ങിക്കൊണ്ടാണ് തിളച്ചുമറിയുന്ന ലാവാ പ്രവാഹം തുടരുന്നത്.
ഒരാഴ്ചക്കിടെ ലാ പാൽമയിൽ 22,000ത്തോളം ചെറിയ സ്േഫാടനങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ കനത്ത ജാഗ്രതയിലായിരുന്നതിനാൽ ആളപായം ഒഴിവായി.
ലാവപ്രവാഹം തുടരുന്നത് പ്രദേശത്ത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് അഗ്നിപർവതം പൊട്ടി ലാവ പ്രവഹിച്ചുതുടങ്ങിയത്.
ദ്വീപിലാകെ ലാവ വ്യാപിക്കുന്നതോടൊപ്പം ഏതാനും ചെറിയ ഭൂചലനങ്ങളും മേഖലയിൽ അനുഭവപ്പെട്ടു.
260 ഏക്കർ പ്രദേശം ലാവയാൽ മൂടിക്കഴിഞ്ഞു. 166 വീടുകളാണ് നശിച്ചത്. ആറ് മീറ്റർ ഉയരത്തിലാണ് ലാവ പ്രവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.