Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right6,000 വര്‍ഷത്തിനിടെ...

6,000 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണ; ഈ കാഴ്ചകൾ മനോഹരമെന്ന് സഞ്ചാരികൾ

text_fields
bookmark_border
Lava spills out as volcano erupts in Iceland
cancel

എട്ട് മാസങ്ങള്‍ക്ക് ശേഷം ഐസ്‍ലാന്‍റിലെ അഗ്നിപര്‍വ്വതം വീണ്ടും സജീവമായി. ഐസ്‍ലാന്‍റിന്‍റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽനിന്ന് 25 മൈൽ തെക്ക് പടിഞ്ഞാറുള്ള ഫഗ്രഡാൽസ്‌ഫ്‌ജാൽ അഗ്നിപർവ്വതമാണ് സജീവമായത്. 6,000 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അഗ്നിപര്‍വ്വതം സജീവമാകുന്നത്. അഗ്നിപർവ്വതത്തിന് സമീപം പോകരുതെന്ന് ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസ് പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും അഭ്യർഥിച്ചു. കഴിഞ്ഞ വർഷത്തെ പൊട്ടിത്തെറിയിൽ നിന്ന് 330 അടി മുതൽ 650 അടി വരെ (100 മീറ്റർ മുതൽ 200 മീറ്റർ വരെ) നീളമുള്ള ഇടുങ്ങിയ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് വരുന്നത്.

കഴിഞ്ഞ ആഴ്‌ചയിൽ തുടർച്ചയായിലുണ്ടായ ഭൂകമ്പങ്ങൾ ഭൂമിയുടെ പുറംതോടിനോട് ചേർന്നുള്ള അഗ്നിപർവ്വത പ്രവർത്തനത്തെ സ്വാധീനിക്കുമെന്നും ഇതിന്‍റെ ഫലമായി ഉപദ്വീപിൽ എവിടെയെങ്കിലും ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചെറിയ മത്സ്യബന്ധന തുറമുഖമായ ഗ്രിൻഡാവിക്കിൽ നിന്നും ഐസ്‌ലൻഡിലെ കെഫ്‌ലാവിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വളരെ അകലെയല്ലാത്ത ജനവാസമില്ലാത്ത താഴ്‌വരയിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. സ്ഫോടനം തീവ്രമല്ലാത്തതിനാല്‍, വിമാനത്താവളം അടച്ചിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടക്കുന്നുണ്ടെങ്കിലും നോർവീജിയൻ കാലാവസ്ഥാ ഏജൻസി ഈ പ്രദേശത്തെ വ്യോമഗതാഗതത്തിന് ചുവപ്പ് കോഡ് നല്‍കി.


സ്ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പുകയോടൊപ്പം ചാരവും അന്തരീക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളില്‍ പറയുന്നു. എന്നാല്‍, കാറ്റിന്‍റെ ഗതിയെകുറിച്ചോ അപകടത്തിന്‍റെ തോത് സംബന്ധിച്ചോ ഇതുവരെ മറ്റ് മുന്നറിയിപ്പുകളൊന്നും നല്‍കിട്ടില്ലെന്ന് ഐസ്‌ലാൻഡിക് ന്യൂസ് ഔട്ട്‌ലെറ്റ് മോർഗൻബ്ലാഡിഡ് റിപ്പോർട്ട് ചെയ്തു.

ഇന്നലെ നടന്ന ഐസ്‌ലാൻഡിക് സിവിൽ ഡിഫൻസ് മീഡിയ ബ്രീഫിംഗിൽ, ഐസ്‌ലാൻഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗുഡ്മണ്ട്‌സൺ പറഞ്ഞത്, സ്‌ഫോടനം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മുതൽ പത്തിരട്ടി വരെ വലുതാണെന്നാണ്. ഓരോ സെക്കൻഡിലും 20,000 മുതൽ 50,000 ലിറ്റർ വരെ ഉരുകിയ പാറകൾ വിള്ളലിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്‌ഫോടനം വളരെ ചെറുതാണെന്നും ഇത് നിലവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും അപകടത്തിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും അടുത്ത കുറച്ച് ദിവസങ്ങളിൽ സ്‌ഫോടനം എങ്ങനെ വികസിക്കുമെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നാണ് വിലയിരുത്തൽ. സ്ഫോടനത്തോടെ ഭൂചലനങ്ങളുടെ പരമ്പര ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021-ൽ ഇതേ പ്രദേശത്ത് ഉണ്ടായ പൊട്ടിത്തെറി മാസങ്ങളോളം ലാവാ പ്രവാഹത്തെ സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ലാവ ഒഴുകുന്ന അതിമനോഹരമായ കാഴ്ച കാണാൻ ഒഴുകിയെത്തിയത്. അപകടത്തിൽപ്പെട്ടാൽ കണ്ടെത്താൻ എളുപ്പമുള്ള സ്ഥലമല്ലാത്തതിനാൽ സുരക്ഷിതമായ പാത കണ്ടെത്തുന്നതുവരെ വിനോദസഞ്ചാരികൾ സ്‌ഫോടനം കാണാൻ കാത്തിരിക്കണമെന്ന് ലോക്കൽ പൊലീസ് നിർദ്ദേശിച്ചിരുന്നു. വടക്കൻ അറ്റ്ലാന്‍റിക്കിലെ ഒരു അഗ്നിപർവ്വത ഹോട്ട്സ്പോട്ടിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഐസ്‍ലാന്‍റ്, ഓരോ നാലോ അഞ്ചോ വർഷത്തിലൊരിക്കൽ ശരാശരി ഒരു സ്ഫോടനം എന്ന കണക്കിന് നടക്കുന്നു.


800 വർഷത്തിനിടെ ഐസ്‌ലൻഡിലെ റെയ്‌ക്‌ജേൻസ് പെനിൻസുല മേഖലയിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. സമീപകാലത്ത് ഏറ്റവും വിനാശകരമായത് 2010-ൽ എയ്ജഫ്ജല്ലജോകുൾ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതാണ്. ഇത് അന്തരീക്ഷത്തിലേക്ക് ചാരവും പൊടിയും നിറഞ്ഞ മേഘങ്ങളെ പുറന്തള്ളി. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം ജെറ്റ് എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന ആശങ്ക കാരണം യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയില്‍ ദിവസങ്ങളോളം വിമാന യാത്ര തടസ്സപ്പെട്ടു.

ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് ഒരു ലക്ഷത്തിലധികം വിമാന സര്‍വ്വീസുകളാണ് അന്ന് റദ്ദാക്കപ്പെട്ടത്. ഐസ്‌ലൻഡിന്‍റെ മുൻനിര എയർലൈനായ ഐസ്‌ലാൻഡെയറിന്‍റെ ഓഹരികൾ ബുധനാഴ്ച പൊട്ടിത്തെറിയുടെ വാർത്ത പുറത്തുവന്നപ്പോൾ ആറ് ശതമാനം ഉയർന്നു. ഉപദ്വീപിലെ ജനവാസമേഖലയിൽ കൂടുതൽ വിനാശകരമായ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത നിക്ഷേപകരെയും തദ്ദേശീയരേയും ഭയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പൊട്ടിത്തെറി വിമാന ഗതാഗതത്തെ തടസ്സപ്പെടുത്താന്‍ സാധ്യയില്ലെന്ന് അധികൃതര്‍ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volcanoIceland
News Summary - Lava spills out as volcano erupts in Iceland after series of earthquakes, viewers stunned
Next Story