അർബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ബോംബ് ഇടുമെന്ന് ഇസ്രായേൽ; ഉടൻ ഒഴിയാൻ നിർദേശം
text_fieldsഗസ്സ: അർബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ഗസ്സയിലെ അൽ റൻതീസി ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിൽ ബോംബ് ഇടുമെന്ന് ഇസ്രായേൽ. ആശുപത്രിയിലുള്ളവർ ഉടൻ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം നിർദേശം നൽകിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഏക ആശുപത്രിയായ അൽ റൻതീസി ഹോസ്പിറ്റൽ യു.എസ് ധനസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
അൽ റൻതീസിയിൽ 70 കുട്ടികളാണ് ചികിത്സയിലുള്ളത്. കൂടാതെ, വടക്കൻ ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 1,000 പേർക്ക് ആശുപത്രിയിൽ അഭയം നൽകുന്നുണ്ട്.
ഗാസ മുനമ്പിൽ വടക്ക് മുതൽ തെക്ക് വരെ ഇസ്രായേൽ ബോംബ് ആക്രമണം തുടരുകയാണ്. കുടിയൊഴിപ്പിക്കുന്നവർക്ക് സുരക്ഷിത സ്ഥലമായി പൊതുവേ കണക്കാക്കുന്നതാണ് ഗസ്സയുടെ തെക്കൻ ഭാഗം. എന്നാൽ, ഇവിടെ കനത്ത പീരങ്കി ഷെല്ലാക്രമണം ഇസ്രായേൽ നടത്തുകയാണ്.
പാർപ്പിട സമുച്ചയങ്ങളും അഭയാർഥി ക്യാമ്പുകളും കൂടാതെ ഇസ്രായേൽ ആക്രമണം അഴിച്ചിവിടുന്ന സ്ഥലങ്ങളാണ് ഗസ്സയിലെ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും. അൽ ഷിഫ ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകളും ഇസ്രായേൽ ബോംബിട്ട് തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.