Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലബനാൻ സർക്കാർ രാജിവെച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightലബനാൻ സർക്കാർ...

ലബനാൻ സർക്കാർ രാജിവെച്ചു

text_fields
bookmark_border

ബൈറൂത്​​: ​തലസ്ഥാന നഗരമായ ബൈറൂതിനെ പിടിച്ചുകുലുക്കിയ കഴിഞ്ഞ ആഴ്​ചത്തെ സ്​ഫോടനത്തെ തുടർന്നുണ്ടായ പ്രതിഷേധവും രോഷവും താങ്ങാനാകാതെ ലബനാൻ സർക്കാർ രാജിവെച്ചു. സ്​ഫോടനത്തിൽ 200ൽ അധികം പേർ മരിച്ചിരുന്നു.

പ്രധാനമന്ത്രി ഹസൻ ദിയാബ്​ ദേശീയ ടെലിവിഷൻ വഴി രാത്രിയാണ്​ രാജി പ്രഖ്യാപിച്ചത്​. ജനാഭിലാഷം മാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽത​ന്നെ സ്വയം നവീകരണത്തി​െൻറ നേതാവായാണ്​ ദിയാബ്​ വിശേഷിപ്പിച്ചത്​. അഴിമതി രാജ്യത്തെക്കാൾ വലുതായ അവസ്ഥയാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരടി പിന്നോട്ടുവെക്കുകയാണ്​. അതുവഴി ജനങ്ങളോടൊപ്പം ചേർന്ന്​ മാറ്റത്തിനായി പൊരുതാനാകും. സ്​ഫോടനത്തിന്​ ഉത്തരവാദികളായവരെ വിചാരണ​ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി പാർലമെൻറാണ്​ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത്​. സ്​ഫോടനത്തെ തുടർന്ന്​ 110പേരെ ഇപ്പോഴും ക​െണ്ടത്തിയിട്ടില്ല. ലബനീസ്​ സർക്കാറിനെതിരെ പ്ര​​ക്ഷോഭം രൂക്ഷമായ ശേഷം മന്ത്രിസഭയിൽനിന്ന്​ മൂന്നുപേർ രാജിവെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ്​ കത്തർ, ഇൻഫർമേഷൻ മന്ത്രി മനാൽ അബ്​ദുൽ സമദ്​ എന്നിവർക്ക്​ പിന്നാലെ തിങ്കളാഴ്​ച രാവിലെ നീതിന്യായമന്ത്രി മാരീ ക്ലൗഡ്​ നജ്​മും രാജിവെച്ചു​.

കഴിഞ്ഞ ദിവസം ​െഎക്യരാഷ്​ട്രസഭയുടെയും ഫ്രാൻസി​െൻറയും നേതൃത്വത്തിൽ വിളിച്ച സഹായ ദാതാക്കളുടെ സമ്മേളനത്തിൽ ലബനാനു​വേണ്ടി 300 ദശലക്ഷം ഡോളർ സമാഹരിച്ചു. ഇൗ തുക അഴിമതിയിൽ മുങ്ങിയ ലബനീസ്​ സർക്കാറിന്​ കൈമാറാതെ ജനങ്ങൾക്ക്​ നേരിട്ട്​ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationgovernmentBeirut blastlebanan
Next Story