ലബനീസ് ഗായിക നജാ സല്ലം അന്തരിച്ചു
text_fieldsബെയ്റൂത്ത്: ലബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. അറബ് ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ ആലപിച്ച് 20ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മിഡിലീസ്റ്റിൽ ശ്രദ്ധനേടിയ ഗായികയാണ് ഇവർ. കുടുംബമാണ് മരണവിവരം അറിയിച്ചത്.
1931 മാർച്ച് 13ന് ജനിച്ച നജാ സല്ലം 1950കളിലാണ് സംഗീത രംഗത്ത് പ്രശസ്തി നേടിയത്. 1956ൽ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ സൂയസ് കനാൽ ദേശസാത്കരിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളിൽ ഈജിപ്തിനെ പിന്തുണച്ച് ഗാനങ്ങൾ ആലപിച്ചതുവഴി ആ രാജ്യത്തും ഏറെ പ്രശസ്തി നേടി. ഈജിപ്തിന്റെ നടപടി ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഇത് രണ്ടാം അറബ്-ഇസ്രായേൽ യുദ്ധത്തിലേക്കും നയിച്ചു. നാസർ പിന്നീട് സജാ സല്ലമിന് ബഹുമതിയായി ഈജിപ്ത് പൗരത്വം സമ്മാനിക്കുകയുണ്ടായി. 1950കളിലും 1960കളിലും നിരവധി അറബിക് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.