ബൈറൂത്ത് സ്ഫോടനം: പ്രതിഷേധങ്ങളെത്തുടർന്ന് മന്ത്രി രാജി വെച്ചു
text_fieldsബൈറൂത്ത്: രാജ്യ തലസ്ഥാനത്തുണ്ടായ വൻ സ്ഫോടനെത്ത തുടർന്ന് ലെബനാൻ ഇൻഫർമേഷൻ മന്ത്രി മനാൽ ആബേൽ സമദ് രാജിവെച്ചു. ബൈറൂത്തിലുണ്ടായ വൻ ദുരന്തത്തെത്തുടർന്ന് രാജി വെച്ചതായി അവർ പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളിൽ നിന്നുണ്ടായ കൃത്യവിലോപത്തിൽ ലബനീസ് ജനതയോട് ക്ഷമ ചോദിച്ചാണ് അവർ പടിയിറങ്ങിയത്.
ആഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാർ മുഴുവനായും രാജിവെക്കണമെന്ന് മരോനൈറ്റ് ചർച്ച് അധ്യക്ഷൻ ആവശ്യപ്പെട്ടു. സ്ഫോടനത്തിന് പിന്നാലെ സർക്കാറിെൻറ രാജി ആവശ്യപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് വീണ്ടും കരുത്താർജിച്ചിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി ഹസൻ ദിയാബിെൻറ നേതൃത്വത്തിലുള്ള കാബിനറ്റിനോട് താഴെ ഇറങ്ങാൻ മാരോൈനറ്റ് അധ്യക്ഷൻ ബെഷാര റായ് ആവശ്യപ്പെട്ടത്.
നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണവിരുദ്ധ പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യത്തിനും റായ് പിന്തുണയർപിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്.
അതേസമയം, സ്ഫോടനത്തിന് അശ്രദ്ധയും കൃത്യവിലോപവും കാരണമായിട്ടുണ്ടാകാമെങ്കിലും പുറത്തുനിന്നുള്ള ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ലബനീസ് പ്രസിഡൻറ് മൈക്കൽ ഔൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
150 പേർ മരിക്കുകയും നാലായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റ ഭീകര സ്ഫോടനത്തിൽ രണ്ടര ലക്ഷത്തോളം പേർ ഭവനരഹിതരായിരിക്കുന്നുവെന്ന് ബൈറൂത് സിറ്റി ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.