ബെയ്റൂത്ത് തുറമുഖത്ത് വീണ്ടും വൻ തീപിടിത്തം
text_fieldsബെയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ തുറമുഖത്ത് വീണ്ടും വൻ തീപിടിത്തം. വലിയ സ്ഫോടനമുണ്ടായി ആഴ്ചകൾക്കകമാണ് വീണ്ടും തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുക തുറമുഖത്ത് നിന്ന് ഉയരുന്നതിൻെറ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, തീപിടിത്തത്തിൻെറ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ടയറുകളും വാഹന ഓയിലും വിൽക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീയണക്കാനായി സൈന്യത്തിൻെറ ഹെലികോപ്ടറുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടമായോ പരിക്കേറ്റോയെന്നൊന്നും അറിവായിട്ടില്ല.
ആഗസ്റ്റ് നാലിന് ബെയ്റൂത്ത് തുറമുഖത്ത് വൻ സ്ഫോടനം നടന്നിരുന്നു. 191 പേരാണ് അന്ന് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. തുറമുഖത്ത് സൂക്ഷിച്ച 2,750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്ഫോടനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.