ലബനാനിൽ ഹരീരി രാജിവെച്ചു
text_fieldsബൈറൂത്:ഒമ്പതുമാസമായി സർക്കാർ രൂപവത്കരിക്കാൻ കഴിയാത്തതിനെ തുടർന്ന് ലബനാൻ പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി രാജിവെച്ചു. ഇതോടെ രാജ്യം വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് വീണു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പ്രസിഡൻറ് മൈക്കിൾ ഔനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഹരീരി രാജിപ്രഖ്യാപിച്ചത്. സർക്കാർ രൂപവത്കരിക്കാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയായിരുന്നു രാജി.
പുതിയ മന്ത്രിസഭ നിർദേശം പ്രസിഡൻറിനു മുമ്പാകെ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ചില ഭേദഗതികൾ മുന്നോട്ടുവെച്ചിരുന്നു. ഇതംഗീകരിക്കാൻ ഹരീരി തയാറായില്ല. കഴിഞ്ഞ ഒക്ടോബറിൽ ചുമതലയേറ്റത് മുതൽ മന്ത്രിമാരെ നാമനിർദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹരീരിയും പ്രസിഡൻറും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. 2019 ഒക്ടോബറിലും ഹരീരി പ്രധാനമന്ത്രിപദം രാജിവെച്ചിരുന്നു. ഒരുവർഷത്തിനു ശേഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.