Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2024 5:33 PM GMT Updated On
date_range 3 Nov 2024 5:33 PM GMTപൗരനെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ സംഭവം: പരാതി നൽകുമെന്ന് ലബനാൻ
text_fieldsbookmark_border
ബൈറൂത്: ഹിസ്ബുല്ല സൈനികനെന്ന് ആരോപിച്ച് സാധാരണ പൗരനെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യു.എൻ സുരക്ഷ കൗൺസിലിൽ പരാതി നൽകുമെന്ന് ലബനാൻ പ്രധാനമന്ത്രി നജീബ് മീകാതി. സംഭവത്തെക്കുറിച്ച് ലബനാൻ സൈന്യവും യു.എൻ സമാധാനസേനയും അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനി നാവികനായ ഇമാദ് അംഹാസിനെയാണ് ഇസ്രായേൽ സായുധസേന ഉത്തര ബൈറൂത്തിലെ ബത്രൗനിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. ഹിസ്ബുല്ലയുടെ മുതിർന്ന സൈനികനാണെന്നായിരുന്നു ആരോപണമെങ്കിലും പിന്നീട് ഇസ്രായേൽ ഇതു തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story