ബാസ്ക്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിന്‍റെ മകന് ഹൃദയാഘാതം
text_fieldsഅമേരിക്കൻ ബാസ്ക്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിന്‍റെ മകന് ഹൃദയാഘാതം. 18 കാരനായ ബ്രോണി ജെയിംസിനാണ് കൊളേജിൽ പരിശീലനത്തിനിടെ ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബ്രോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു.
യു.എസ് ഹൈസ്‌കൂൾ ബാസ്‌ക്കറ്റ്‌ബോളിലെ മികച്ച പ്രകടനത്തിന് ശേഷം മെയ് മാസത്തിൽ യുഎസ്‌സി ട്രോജൻസിനായി കളിക്കാൻ ബ്രോണി കരാർ ഒപ്പുവച്ചിരുന്നു. ബാസ്‌കറ്റ്‌ബോളില്‍ സമാനതകളില്ലാത്ത റെക്കോർഡുകളുള്ള ആളാണ് ബ്രോണിയുടെ പിതാവ് ലെബ്രോണ്‍ ജെയിംസ്. എന്‍.ബി.എയില്‍ ലോസാഞ്ചല്‍സ് ലേക്കേഴ്‌സ് താരമായ ലെബ്രോൺ 38,388 പോയിന്റുമായി എന്‍.ബി.എ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോറര്‍ എന്ന നേട്ടത്തിന് ഉടമയാണ്.
കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ലെബ്രോൺ ജെയിംസ് അടുത്തിടെ ചരിത്രം കുറിച്ചത്. 20 സീസണ്‍ നീണ്ട കരിയറിനൊടുവില്‍ 1984ലാണ് കരീം അബ്ദുള്‍ ജബ്ബാര്‍ 38,387 പോയിന്റുമായി എന്‍ ബി എയിലെ എക്കാലത്തെയും ടോപ് സ്‌കോററായത്. 20 സീസണുകളിലായി 1410 മത്സരങ്ങള്‍ കളിച്ച ജെയിംസ് 39 വര്‍ഷത്തിനുശേഷമാണ് ജബ്ബാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.