Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇതൊരു തുടക്കം മാത്രം, നിയമപോരാട്ടത്തിൽ അപ്രത്യക്ഷമായ ലീഡ്​ തിരിച്ചുവരും -ഡോണൾഡ്​ ട്രംപ്​
cancel
Homechevron_rightNewschevron_rightWorldchevron_right'ഇതൊരു തുടക്കം...

'ഇതൊരു തുടക്കം മാത്രം, നിയമപോരാട്ടത്തിൽ അപ്രത്യക്ഷമായ ലീഡ്​ തിരിച്ചുവരും' -ഡോണൾഡ്​ ട്രംപ്​

text_fields
bookmark_border

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ​ഡെ​േമാക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും നിയമപോരാട്ടത്തിനിറങ്ങി പ്രസിഡൻറും റിപ്പബ്ലിക്കൻ സ്​ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപ്​. ജോ ബൈഡൻ ​വിജയിച്ചുവെന്ന ​െതറ്റായ അവകാശ വാദം ഉന്നയിക്കരുതെന്നും തനിക്കും വിജയം അവകാശപ്പെടാൻ കഴിയു​െമന്നും ട്രംപ്​ ട്വീറ്റ്​ ചെയ്​തു. നിയമപോരാട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

'ജോയ്​ ബൈഡൻ അടുത്ത പ്രസിഡൻറാകുമെന്ന തെറ്റായ അവകാശ വാദം ഉന്നയിക്കരുത്​. എനിക്കും വിജയ അവകാശവാദം ഉന്നയിക്കാനാകും. നിയമ നടപടികൾ ഒരു തുടക്കം മാത്രം' -ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

മറ്റൊരു ട്വീറ്റിൽ തനിക്ക്​ തെര​​ഞ്ഞെടുപ്പ്​ ദിവസം രാത്രി വരെ എല്ലാ സംസ്​ഥാനങ്ങളിലും വ്യക്തമായ ലീഡ്​ ഉണ്ടായിരുന്നതാണെന്നും ദിവസങ്ങൾ കഴിയുന്തോറും ലീഡ്​ അത്ഭുതകരമായി അപ്രത്യക്ഷമാകുകയാണെന്നും ട്രംപ്​ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുന്നതോടെ ത​െൻറ്​ ലീഡ്​ തിരിച്ചുവരുമെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

മിക്ക സംസ്​ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്നാണ്​ ട്രംപി​െൻറ ആവശ്യം. കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സംസ്​ഥാനങ്ങളിൽ കൃത്രിമം നടന്നുവെന്നാണ്​ ട്രംപി​െൻറ ആരോപണം.

അതേസമയം ഇരു സ്​ഥാനാർഥികളും തമ്മിൽ നേരിയ വോട്ട്​ വ്യത്യാസം മാത്രം നിലനിൽക്കുന്ന ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണാനാണ്​ അധികൃതരുടെ തീരുമാനം. 50 ലക്ഷത്തോളം പേർ വോട്ട്​ രേഖപ്പെടുത്തിയ ജോർജിയയിൽ ഇരു സ്​ഥാനാർഥികളും തമ്മിൽ 4000 വോട്ടി​െൻറ വ്യത്യാസമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenDonald TrumpUS Election 2020
News Summary - Legal proceedings are just the beginning, warns Donald Trump
Next Story