വിഖ്യാത മാധ്യമപ്രവർത്തകൻ സർ ഹരോൾഡ് ഇവാൻസ് അന്തരിച്ചു
text_fieldsന്യൂയോർക്: വിഖ്യാത പത്രാധിപരും അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതുപാത വെട്ടിത്തുറന്നയാളുമായ സർ ഹരോൾഡ് ഇവാൻസ് (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ന്യൂയോർക്കിലായിരുന്നു അന്ത്യം. സൺഡേ ടൈംസിനെ ലോകത്തിലെ മുൻനിര മാധ്യമങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയ ഹരോൾഡ് ഇവാൻസ്, മാധ്യമഭീമൻ റൂപർട്ട് മർഡോക്കിനോടുള്ള ഭിന്നതയെ തുടർന്നാണ് ജോലി അവസാനിപ്പിച്ചത്.
മർഡോക്കിെൻറ മാധ്യമരീതികൾക്കെതിരെ 2002ൽ ലേവിസൻ കമീഷൻ നടത്തിയ അന്വേഷണത്തിൽ മൊഴികൊടുത്ത ഇവാൻസ്, മർഡോക്കിനെ മാധ്യമ ലോകത്തെ ദുഷ്ടശക്തിയാെണന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് തൊഴിലാളി കുടുംബത്തിൽ ജനിച്ച ഇവാൻസ് ചെറുപ്പംമുതൽ മാധ്യമപ്രവർത്തനത്തിൽ ആകൃഷ്ടനായി. അമേരിക്കയിൽ ഉന്നതപഠനം നടത്തി തിരിച്ചെത്തിയശേഷം സൺഡേ ൈടംസിൽ ചേരുകയും അധികംവൈകാതെ പത്രാധിപരാകുകയും ചെയ്തു.
സൺഡേ ടൈംസിൽനിന്ന് രാജിവെച്ച ശേഷം ന്യൂയോർക്കിലെത്തി റാൻഡം ഹൗസ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും അത്ലാൻറിക് അടക്കം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായി. വാനിറ്റി ഫെയർ മാഗസിൻ എഡിറ്റർ ടിനാ ബ്രൗൺ ആണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.