ഭരിക്കാൻ സമ്മതിക്കുന്നില്ല; മന്ത്രിസഭ പിരിച്ചുവിടാൻ നിർബന്ധിതനായി –നേപ്പാൾ പ്രധാനമന്ത്രി
text_fieldsകാഠ്മണ്ഡു: കാലാവധി തീരുന്നതിനു മുമ്പ് മന്ത്രിസഭ പിരിച്ചുവിടാൻ താൻ നിർബന്ധിതനായതാണെന്ന് രാജിവെച്ച നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരിയെ ഇംപീച്ച് ചെയ്യാനും തനിക്കെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ഗൂഢനീക്കം നടന്നപ്പോഴാണ് മന്ത്രിസഭ പിരിച്ചുവിട്ടതെന്നും ഒലി.
രാജിക്കു ശേഷം തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഒലി തെൻറ തീരുമാനം ന്യായീകരിച്ചത്. രാജ്യത്തെയും പാർട്ടിയെയും ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ചയാണ് ഒലി രാജി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒലിയും മുൻപ്രധാനമന്ത്രി പ്രചണ്ഡയും തമ്മിലുള്ള അധികാരത്തർക്കമാണ് രാജിയിലേക്ക് നയിച്ചത്.
ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭയെ ഭരിക്കാൻ അനുവദിക്കാതെ മൂലക്കിരുത്താൻ പാർട്ടിക്കുള്ളിൽ തന്നെയുള്ള ഒരുകൂട്ടം പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യബോധമില്ലാത്ത വിവാദങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെ വലിച്ചിഴക്കാനും പ്രതിപക്ഷത്തിനു മുന്നിൽ വിമർശനങ്ങൾക്ക് ഇരയാകാനുമായിരുന്നു ഈ സർക്കാറിെൻറ വിധി. അതുകൊണ്ട് പുതിയൊരു തെരഞ്ഞെടുപ്പിന് താൻ നിർബന്ധിതനാവുകയായിരുെന്നന്നും തെൻറ പ്രത്യേക സന്ദേശത്തിൽ ഒലി പറഞ്ഞു.
തെൻറ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾതന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിെൻറ അതിർത്തിയും അന്തസ്സും പരിപാലിക്കാൻ പരമാവധി പ്രയത്നിച്ചിട്ടുണ്ട്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ ഭരിക്കാനനുവദിക്കാത്ത സാഹചര്യത്തിൽ പിന്നാമ്പുറത്തുകൂടിയുള്ള ഒത്തുതീർപ്പുകൾക്ക് താൻ തയാറല്ലെന്നും ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർലമെൻറ് പിരിച്ചുവിട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതും തന്നിഷ്ടപ്രകാരവുമാണെന്ന് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശർമക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, തനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പാർട്ടി തീരുമാനം തള്ളിക്കളയുന്നതായി ശർമ ഒലി വ്യക്തമാക്കി.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ഒതുക്കാനും മാസങ്ങളായി ഗൂഢാലോചന നടന്നുവരുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പിരിച്ചുവിട്ടതിന് പാർട്ടിയിലെ ചില മുതിർന്ന നേതാക്കളാണ് ഉത്തരവാദികളെന്നും 68കാരനായ ഒലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.