ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരം വിയന; ഏറ്റവും മോശം നഗരം? പട്ടിക പുറത്ത്
text_fieldsലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ 10 നഗരങ്ങളുടെ പട്ടിക പുറത്ത്. ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ-വിശകലന വിഭാഗമായ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂനിറ്റ് ആണ് ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന മികച്ച 10 നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. സുസ്ഥിരത, ആരോഗ്യസംരക്ഷണം, സാംസ്കാരികം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയുടെ അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളെ തെരഞ്ഞെടുത്തത്.
ഓസ്ട്രിയൻ തലസ്ഥാനമായ വിയനയാണ് ലോകത്ത് ജീവിക്കാൻ ഏറ്റവും സുന്ദമായ നഗരം. ഇത് മൂന്നാംതവണയാണ് ജീവിക്കാൻ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയിൽ 98.4 സൂചിക മൂല്യവുമായി പട്ടികയിൽ വിയന ഒന്നാമതെത്തുന്നത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ നഗരത്തിന് 100 മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും സംസ്‌കാരത്തിലും പരിസ്ഥിതി മാനദണ്ഡത്തിലും കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്.
കോപൻഹേഗൻ ആണ് പട്ടികയിൽ രണ്ടാമത്. സൂറിച്ചും മെൽബണും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. കാൽഗറി, ജനീവ, സിഡ്നി, വാൻകൂവർ, ഒസാക, ഓക്‍ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ യൂറോപ്യൻ നഗരങ്ങളിലും പ്രതിഷേധം അലയടിച്ചിരുന്നു. തുടർന്ന് യൂറോപ്യൻ നഗരങ്ങളിലെ സ്ഥിരത താഴേക്കു പോയെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ആഭ്യന്തരയുദ്ധത്താൽ അസ്ഥിരമാക്കപ്പെട്ട സിറിയയിലെ ഡമസ്കസ് ആണ് പട്ടികയിലെ ജീവിക്കാൻ ഏറ്റവും മോശമായ നഗരം. 173 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്. രൂക്ഷമായ ഭവന പ്രതിസന്ധി മെൽബൺ, സിഡ്നി, വാൻകൂവർ എന്നീ നഗരങ്ങളുടെ സ്കോർ പിന്നോട്ടടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.