ഋഷി സുനക് തോറ്റു; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
text_fieldsഇന്ത്യൻ വംശജനായ ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലേറുക. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയേഴുകാരിയായ ലിസ്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.
പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകും ലിസ് ട്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. തുടകകം മുതൽ തന്നെ ലിസ് മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.