ഒരുപാട് ജോലി ബാക്കിയുണ്ട്; നമുക്ക് തുടങ്ങാം -കമല ഹാരിസ്
text_fieldsവാഷിങ്ടൺ: യു.എസിൽ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കമല ഹാരിസിൻെറ ആദ്യ പ്രതികരണം പുറത്ത്. ഒരു പാട് ജോലി ബാക്കിയുണ്ട് നമുക്ക് തുടങ്ങാമെന്നായിരുന്നു കമല ഹാരിസിൻെറ ട്വിറ്ററിലെ പ്രതികരണം.
ജോ ബൈഡൻ കമലഹാരിസ് എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികൾ തീർക്കാനുണ്ട്. നമുക്ക് തുടങ്ങാം -കമല ഹാരിസ് ട്വിറ്ററിൽ കുറിച്ചു. വൈസ് പ്രസിഡൻറായ ആദ്യ വനിത താനാണ് പക്ഷേ ഒരിക്കലും അവസാനത്തേത് ആകില്ലെന്നും കമലഹാരിസ് പറഞ്ഞു.
ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ് യു.എസിൻെറ പ്രഥമ വനിത വൈസ് പ്രസിഡൻറാണ്. ആഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.