മദീന ഗവർണറുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി
text_fieldsമദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ മകനും മദീന ഗവർണറുമായ അമീർ ഫൈസൽ ബിൻ സൽമാനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവർണർ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മദീന ഗവർണററ്റിലെ യാംബുവിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവർണർ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. യാംബു ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതിൽ യൂസഫലിയെ ഗവർണർ അഭിനന്ദിച്ചു.
മദീനയിൽ തുടങ്ങുന്ന ലുലു ഹൈപ്പർമാർക്കറ്റിനെപ്പറ്റിയും സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിെൻറ ഭാവി നിക്ഷേപ പദ്ധതികളെക്കുറിച്ചും യൂസഫലി ഗവർണറുമായി ചർച്ച നടത്തി. പുണ്യ നഗരമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമായ ‘മദീന’ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ യൂസഫലിക്ക് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ഗ്രൂപ്പ് ജിദ്ദ റീജനൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.