Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാച്ചുപിച്ചു തുറന്നു;...

മാച്ചുപിച്ചു തുറന്നു; ഒരാൾക്കുവേണ്ടി, കാരണം അറിയണോ?

text_fields
bookmark_border
മാച്ചുപിച്ചു തുറന്നു; ഒരാൾക്കുവേണ്ടി, കാരണം അറിയണോ?
cancel
camera_alt

ജെസ്സെ കത്തായാമ മാച്ചുപിച്ചുവിൽ

ലിമ: ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട പെറുവിലെ വിനോദസഞ്ചാരകേന്ദ്രമായ മാച്ചുപിച്ചു ഒരാൾക്കു​ മാത്രമായി തുറന്നു. കോവിഡ്​ മഹാമാരിയെ തുടർന്ന്​ മാർച്ചിൽ അടച്ചിട്ട ഇൻക സംസ്​കാര കേന്ദ്രമായ മാച്ചുപിച്ചു ജാപ്പനീസ്​ യാത്രികനുവേണ്ടിയാണ്​ തുറന്നത്​.

ജെസ്സെ കത്തായാമ എന്ന 26കാരൻ മാർച്ചിൽ മാച്ചുപിച്ചു കാണാൻ മൂന്നു​ ദിവസ​ത്തെ സന്ദർശനത്തിനാണെത്തിയത്​. കോവിഡ്​ വ്യാപിച്ചതോടെ മാച്ചുപിച്ചു അടക്കുകയും അന്താരാഷ്​ട്ര യാത്ര നിലക്കുകയും ചെയ്​ത ജെസ്സെ ആറു​ മാസത്തിലധികം പെറുവിൽ കുടുങ്ങി.

ഇ​ൗ സഞ്ചാരിയുടെ അവസ്ഥ അറിഞ്ഞതോടെയാണ്​ അധികൃതർ ഒരാൾക്കുവേണ്ടി മാത്രം മാച്ചുപിച്ചു തുറ​ക്കാൻ തീരുമാനിച്ചത്​. മാച്ചുപിച്ചുവിനു​ മുന്നിൽ ഒറ്റക്കു​ നിൽക്കുന്ന ചിത്രങ്ങൾ ജെസ്സെ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തിട്ടുമുണ്ട്​.

''മാച്ചുപിച്ചു സന്ദർശിക്കാൻ കഴിയില്ലെന്നാണ്​ കരുതിയത്​. എനിക്ക്​ വി.​െഎ.പി പരിഗണന നൽകി അനുമതി നൽകിയ മേയറോടും സർക്കാറി​േനാടും നന്ദിയുണ്ട്​. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു സന്ദർശനം'' -ജാപ്പനീസ്​ ബോക്​സിങ്​ പരിശീലകനായ ജെ​െസ്സ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanese​Covid 19Machu Picchu
News Summary - Machu Picchu Reopens, Just For one japanese Tourist
Next Story