റഷ്യക്കെതിരെ കരസേനയെ അയച്ചേക്കുമെന്ന് മാക്രോൺ
text_fieldsപാരിസ്: യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തൽ അനിവാര്യമാണെന്നും യുക്രെയ്ൻ സേനക്കൊപ്പം പൊരുതാൻ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
യുക്രെയ്ന് മധ്യ, ദീർഘദൂര മിസൈലുകളും ബോംബുകളും നൽകാൻ യൂറോപ്യൻ നേതാക്കൾ പ്രത്യേക സഖ്യത്തിന് അംഗീകാരം നൽകിയതായും പാരിസിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, യുക്രെയ്നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യസഹായം കുറഞ്ഞതിനു പിന്നാലെ കടുത്ത ആയുധക്ഷാമം അനുഭവിക്കുന്ന യുക്രെയ്നുമേൽ റഷ്യ സമീപകാലത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു.
നാറ്റോ സൈന്യം സ്ഥിതി വഷളാകുമെന്ന് റഷ്യ
മോസ്കോ: യുക്രെയ്നൊപ്പം പൊരുതാൻ നാറ്റോ സേന എത്തിയാൽ റഷ്യയും നാറ്റോയും തമ്മിൽ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിൻ. ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ നാറ്റോ സൈനികവിന്യാസ സൂചന നൽകിയതിനു പിന്നാലെയാണ് രൂക്ഷ പ്രതികരണം. ‘‘നാറ്റോ രാജ്യങ്ങൾ യുക്രെയ്നിലേക്ക് സേനയെ അയക്കുന്നത് ചർച്ചചെയ്യൽപോലും അതിപ്രധാനവും ഗുരുതരവുമായ വിഷയമാണ്’ -ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. അതേ സമയം സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.