മഡഗാസ്കറിൽ ഹെലികോപ്ടർ തകർന്ന് കടലിൽ വീണ മന്ത്രി 12 മണിക്കൂർ നീന്തി തീരമണഞ്ഞു
text_fieldsഅന്താനാനാരീവോ: ഹെലികോപ്ടര്‍ തകർന്ന് കടലിൽ വീണെങ്കിലും 12 മണിക്കൂർ നീന്തി ഒടുക്കം തീരത്തണഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മഡഗാസ്കര്‍ ആഭ്യന്തര മന്ത്രി സെര്‍ജ് ഗല്ലെ. മഡഗാസ്കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്തായിരുന്നു അപകടം.
ഹെലികോപ്ടറിൽ മന്ത്രിയടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. തദ്ദേശീയരായ മുക്കുവരാണ് ഇദ്ദേഹത്തെ കരക്കെത്തിച്ചത്. ചീഫ് വാറന്റ് ഓഫിസർ ജിമ്മി ലെയ്റ്റ്സാറ മെഹാംബോ ബീച്ചിൽ നീന്തിയണഞ്ഞു. തനിക്ക് മരിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
മഡഗാസ്കറില്‍ ബോട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനായി തിരിച്ചതാണ് മന്ത്രിയും സംഘവും. ഹെലികോപ്ടർ അപകടകാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.