യു. എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആൽബ്രൈറ്റ് കാൻസർ ബാധിച്ച് മരിച്ചു
text_fieldsയു. എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആൽബ്രൈറ്റ് അന്തരിച്ചു. സ്റ്റേറ്റ് സെക്രട്ടറിയാകുന്ന ആദ്യ വനിതയാണവർ. 84 വയസുകാരിയായ മെഡലിൻ ഏറെ കാലമായി കാൻസർ ബാധിതയായിരുന്നു. ബില്‍ ക്ലിന്റന്‍ യു.എസ് പ്രസിഡന്റ് ആയിരിക്കെയാണ് സ്റ്റേറ്റ് സെക്രട്ടറിയായത്. ഇറാഖ് ഉപരോധത്തിലെ മെഡലിന്റെ നയനിലപാടുകളും പരാമർശങ്ങളും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെക്കോസ്ലാവോക്യയിലെ നാസി അധിനിവേശത്തില്‍നിന്നു രക്ഷ തേടി യു. എസില്‍ അഭയം തേടിയതാണ് മെഡലിന്‍ ആൽബ്രൈറ്റിന്റെ കുടുംബം. 1990കളിലെ ബാള്‍ക്കന്‍ യുദ്ധം, റുവാണ്ടൻ കൂട്ടക്കൊല എന്നിവയിൽ യു. എസിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ചു. സെർബ് കൂട്ടക്കൊലക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായി. പരുഷ പ്രകൃതയായ മെഡലിന്റെ കാലത്ത് നടന്ന സംഭവ വികാസങ്ങളിൽ ഇവരുടെ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
"64ാമത് യു. എസ് സ്റ്റേറ്റ് സെക്രട്ടറിയും ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിതയുമായ ഡോ. മെഡലിൻ കെ. ആൽബ്രൈറ്റ് ഇന്ന് നേരത്തെ അന്തരിച്ചുവെന്ന് വ്യസനത്തോടെ അറിയിക്കുന്നു. കാൻസറായിരുന്നു കാരണം" -കുടുംബം ബുധനാഴ്ച ട്വിറ്ററിൽ അറിയിച്ചു. യു. എസ് പ്രസിഡന്റ് ജോ ബൈഡൻ ആൽബ്രൈറ്റിന് ആദരാഞ്ജലി അർപ്പിച്ചു.
ഒന്നാം ഗൾഫ് യുദ്ധത്തിന് ശേഷം യു.എസ് നേതൃത്വത്തിലുള്ള ഉപരോധത്തിന്റെ ഫലമായി 500,000 ഇറാഖി കുട്ടികൾ മരിച്ചതായി യു.എൻ കമ്മീഷൻ പഠനത്തിൽ കണ്ടെത്തിയത് സംബന്ധിച്ച ചോദ്യത്തിന് ആൽബ്രൈറ്റ് ഉപരോധത്തെ ന്യായീകരിച്ച് സംസാരിച്ചത് ഒരുപാട് എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.