‘ഇവൻ ബംഗ്ലാദേശ് വിപ്ലവത്തിന്റെ മസ്തിഷ്കം’: മഹ്ഫൂസ് ആലമിനെ കുറിച്ച് ഡോ. മുഹമ്മദ് യൂനുസ്
text_fieldsന്യൂയോർക്: ബംഗ്ലാദേശിലെ ‘മുഴുവൻ വിപ്ലവത്തിന്റെയും മസ്തിഷ്കം’ എന്ന് മഹ്ഫൂസ് ആലമിനെ ഡോ. മുഹമ്മദ് യൂനുസ് വിശേഷിപ്പിച്ചു. ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ ഡോ. മുഹമ്മദ് യൂനുസിന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ സ്പെഷൽ അസിസ്റ്റൻറുമാണ് മഹ്ഫൂസ് ആലം.
ഇടക്കാല സർക്കാർ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ യൂനുസിന്റെ സ്പെഷൽ അസിസ്റ്റൻറായി മഹ്ഫൂസ് ആലമിനെ നിയമിക്കുകയായിരുന്നു. യു.എൻ ജനറൽ അസംബ്ലിയുടെ 79 ആം സമ്മേളനത്തോടനുബന്ധിച്ച് ക്ലിൻറൻ ഗ്ലോബൽ ഇനിഷ്യേറ്റിവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹ്ഫൂസ് ഉൾപ്പെടെയുള്ള തന്റെ മൂന്ന് സഹയാത്രികരെ പുതിയ ബംഗ്ലാദേശ് പ്രസ്ഥാനത്തിന്റെ പ്രതിനിധികളായി അദ്ദേഹം പരിചയപ്പെടുത്തി.
മഹ്ഫൂസ് ആലം ഡോ.മുഹമ്മദ് യൂനുസിനൊപ്പം ന്യൂയോർക്കിൽ ക്ലിൻറൻ ഗ്ലോബൽ ഇനിഷ്യേറ്റിവ് വേദിയിൽ
ഈ വർഷം ആഗസ്റ്റിലാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ ആയിരക്കണക്കിന് പേർ അണിനിരന്ന പ്രതിഷേധം രൂക്ഷമായത്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 500ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
തുടർന്ന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
വിദ്യാർഥി സമരത്തിന്റെ കോഓഡിനേറ്ററായ ആലം ധാക്ക സർവകലാശാലയിൽ നിന്നാണ് നിയമം പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.