ശ്രീലങ്കയിൽ മഹിന്ദ രജപക്സെക്ക് നാലാമൂഴം; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsകൊളംബോ: മുൻ പ്രസിഡന്‍റ് കൂടിയായ മഹിന്ദ രജപക്സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നാലാം തവണയാണ് മഹിന്ദ പ്രധാനമന്ത്രിക്കസേരയിലെത്തുന്നത്. ലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്.എൽ.പി.പി) മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
വടക്കൻ കൊളംബോയിലെ കെലാനിയയിലെ ബുദ്ധ കേന്ദ്രമായ രാജ്മഹാ വിഹാരയയിൽ ഞായറാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞ നടന്നത്. സഹോദരനും ശ്രീലങ്കയുടെ പ്രസിഡന്‍റുമായ ഗോതബയ രജപക്സെ ചടങ്ങിൽ പങ്കെടുത്തു.
2005 മുതൽ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്‍റായിരുന്നു മഹിന്ദ രജപക്സെ. 2004-2005 കാലഘട്ടത്തിലും 2018ലും 19ലും ചെറിയ കാലയളവുകളിലും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 225ൽ 145 സീറ്റ് നേടിയാണ് എസ്.എൽ.പി.പി വിജയിച്ചത്. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകിയ യുണൈറ്റഡ് നാഷനൽ പാർട്ടി (യു.എൻ.പി) തകർന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎൻപിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.