െമക്സികോയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത
text_fieldsമെക്സികോ സിറ്റി: മെക്സികോയിൽ വൻ ഭൂകമ്പം. ഗറിറോ സംസ്ഥാനത്തിലെ അകാപുൽകോ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിൽ 7.4 തീവ്രത രേഖപ്പെടുത്തിയെന്ന് മെക്സികോ അധികൃതർ അറിയിച്ചു. അതേസമയം അകാപുൽകോയിൽ നിന്ന് 17 കിലോ മീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായതെന്നും റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് ഉരുൾ പൊട്ടലുണ്ടാവുകയും പാറകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. എന്നാൽ, ഗുരുതരമായ നാശ നഷ്ടം നഗരത്തിലുണ്ടായെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മെക്സികോ സിറ്റി മേയർ ക്ലൗഡിയ ഷെയിൻബാം പറഞ്ഞു.
ഭൂകമ്പത്തെ തുടർന്ന് യു.എസ് സുനാമി മുന്നറിയിപ്പും നൽകിയുണ്ട്. ഭൂകമ്പത്തിൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോ എന്നതിനെ സംബന്ധിച്ച് നിലവിൽ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.