നേപ്പാൾ-ചൈന പ്രധാന വാണിജ്യ പാത തുറന്നു
text_fieldsകാഠ്മണ്ഡു: കോവിഡിനെ തുടർന്ന് മൂന്നു വർഷമായി അടച്ചിട്ട നേപ്പാൾ-ചൈന അതിർത്തിയിലെ പ്രധാന വാണിജ്യപാത ബുധനാഴ്ച തുറന്നു.
ചൈനയിലേക്കുള്ള ചരക്കുകളുടെ കയറ്റുമതി ചൊവ്വാഴ്ച പുനരാരംഭിച്ചെങ്കിലും ഔദ്യോഗിക ചടങ്ങ് ബുധനാഴ്ചയാണ് നടന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. നേപ്പാളിലെ ചൈനീസ് എംബസി ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആറ് ട്രക്കുകളിൽ 50 ലക്ഷം രൂപയുടെ നേപ്പാളി സാധനങ്ങൾ ചൈനയിലേക്ക് കടന്നതായി ചൈന പ്രസ്താവനയിൽ പറയുന്നു.
1961ലാണ് ചെക്പോയന്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. 2020 ഏപ്രിലിൽ നേപ്പാളിന്റെ അഭ്യർഥനപ്രകാരം ഒരുവശത്തേക്കുള്ള ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ആപ്പിൾ, മോട്ടോർ ബാറ്ററികൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ ഇതുവഴി നേപ്പാൾ ഇറക്കുമതി ചെയ്യുമ്പോൾ പഷ്മിന കമ്പിളി, പരവതാനികൾ, നൂഡ്ൽസ്, ഗോതമ്പ്, വനസ്പതി, ചോക്ലറ്റ് എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു.
നേപ്പാൾ-ചൈന അതിർത്തിയിലെ പ്രധാന വാണിജ്യപാത
തുറന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.