ഇന്ത്യക്കാരും പാകിസ്താൻകാരും അതിരുകളില്ലാതെ സമാധാനത്തോടെ ജീവിക്കുന്നതാണ് വലിയ സ്വപ്നമെന്ന് മലാല
text_fieldsഇസ്ലാമാബാദ്: അതിർവേലികളില്ലാതെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങൾ ഉറ്റസുഹൃത്തുക്കളെ പോലെ, സമാധാനപരമായി ജീവിക്കുന്നതാണ് തെൻറ വലിയ സ്വപ്നമെന്ന് നൊബേൽ ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ്സായി. അങ്ങനെയായാൽ ഇരുരാജ്യങ്ങളിലേക്കും യഥേഷ്ടം സഞ്ചരിക്കാം. പാകിസ്താനി സിനിമകളും ബോളിവുഡ് സിനിമകളും ക്രിക്കറ്റ് മത്സരങ്ങളും കാണുന്നത് തുടരാം.
ഇന്ത്യയിലെയും പാകിസ്താനിലെയും മാത്രമല്ല, ഏതു രാജ്യത്തെയും ന്യൂനപക്ഷവിഭാഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മതത്തിെൻറ പേരുപറഞ്ഞല്ല, അധികാരത്തിെൻറ രൂപത്തിലാണ് അവർ ചൂഷണം നേരിടുന്നത്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നതും ഇൻറർനെറ്റ് നിരോധിക്കുന്നതുമടക്കമുള്ള ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ ആശങ്കജനകമാണ്. ജനങ്ങളുടെ ആവശ്യം ഇന്ത്യൻ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മലാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.