സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കി താലിബാൻ; ലോകം ഇടപെടണമെന്ന് മലാല
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കി താലിബാൻ ഉത്തരവിട്ടതിന് പിന്നാലെ വിമർശനവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസുഫ്സായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമാണെന്ന് അവർ പ്രതികരിച്ചു. അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചതിന് താലിബാനെ ഉത്തരവാദികളായി കണ്ട് നടപടികൾ സ്വീകരിക്കണമെന്ന് ലോക നേതാക്കളോട് മലാല അഭ്യർത്ഥിച്ചു.
''അഫ്ഗാനിസ്ഥാനിലെ എല്ലാ പൊതുജീവിതത്തിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും മായ്ച്ചുകളയാൻ താലിബാൻ ആഗ്രഹിക്കുന്നു. പെൺകുട്ടികളെ സ്കൂളിൽ നിന്നും സ്ത്രീകളെ ജോലിയിൽ നിന്നും മാറ്റി നിർത്തുക, പുരുഷ കുടുംബാംഗങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള കഴിവ് അവർക്ക് നിഷേധിക്കുക, മുഖം മറക്കാൻ അവരെ നിർബന്ധിക്കുക" -മലാല ട്വീറ്റ് ചെയ്തു.
ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ ലംഘിച്ചതിന് താലിബാനെ ഉത്തരവാദിയാക്കാൻ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് അവർ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.