ക്രിസ്മസ് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി മലേഷ്യ
text_fieldsക്രിസ്മസ് ഭക്ഷ്യവസ്തുക്കളുടെ പ്രദർശനത്തിന് 2020 മുതൽ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി മലേഷ്യ. ഇതോടെ മലേഷ്യയിലെ ഹലാല്‍ ബേക്കറികളില്‍ നിന്നും ക്രിസ്മസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി. ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യയാണ് ക്രിസ്മസ് ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയത്.
ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ബേക്കറികള്‍ക്ക് കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ ഉത്സവ ആശംസകൾ എഴുതുന്നതിന് നിയന്ത്രണമില്ലെന്നും ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യ അറിയിച്ചു. ഇതോടെ മലേഷ്യയിലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ബേക്കറികള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സാധിക്കും.
കഴിഞ്ഞ ക്രിസ്മസിന് 'മേരി ക്രിസ്മസ്' എന്നെഴുതിയ കേക്കുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന ഭയത്താല്‍ വ്യാപാരികള്‍ അത്തരം ആവശ്യങ്ങളെ നിരസിച്ചിരുന്നു. എന്നാല്‍ വിലക്ക് നീക്കിയതിനാൽ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ആശംസകള്‍ എഴുതിയ കേക്കുകൾ നൽകാൻ കഴിയും. കേക്കില്‍ മേരി ക്രിസ്മസ് എന്ന് എഴുതുന്നത് ഹറാമല്ലെന്ന് സരവാക് പ്രധാനമന്ത്രി അബാംഗ് ജോഹാരി തുൻ ഓപ്പംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.