പ്രളയത്തിൽ 140 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് മലേഷ്യന്‍ സർക്കാർ
text_fieldsക്വാലാലംപൂർ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മലേഷ്യയിൽ 140 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി സർക്കാർ അറിയിച്ചു. വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും ഫാക്ടറികളും ഉൾപ്പടെ നിരവധി കെട്ടിടങ്ങൾക്ക് വലിയ തകരാറുകൾ സംഭവിച്ചതായി സർക്കാർ അഭിപ്രായപ്പെട്ടു. മലേഷ്യയിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച മഴ ജനുവരിയിലും നീണ്ടുപോയതാണ് പ്രളയത്തിന് കാരണമായത്.
ഇതുവരെയുളള റിപ്പോർട്ട് അനുസരിച്ച് പ്രളയത്തിൽ ഏകദേശം 50 പേർ മരിക്കുകയും ഒന്നകാൽ ലക്ഷം ആളുകൾക്ക് വീടൊഴിഞ്ഞ് പോകേണ്ടി വരികയും ചെയ്തു. സമ്പന്ന നഗരമായ സെലാൻഗോറിലാണ് ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചത്.
സാധാരണയായി നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മൺസൂൺ കാലങ്ങളിൽ മലേഷ്യയിൽ സ്ഥിരമായി ചെറിയ പ്രളയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷം അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം മൂലം ദുരന്തത്തിന്‍റെ ആഘാതം കൂടിയതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലടക്കം രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് സർക്കാറിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.