പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ അപലപിച്ച് മുൻ പ്രസിഡന്റ്
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പ്രസ്താവനയെ അപലപിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മാലദ്വീപിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്. മാലദ്വീപ് മന്ത്രിയുടെ വാക്കുകൾ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യയെന്നും നഷീദ് പറഞ്ഞു.
ഒരു പ്രധാന സഖ്യകക്ഷി രാജ്യത്തെ നേതാവിനെതിരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയാണ് മന്ത്രി ഉപയോഗിച്ചത്. ദ്വീപരാഷ്ട്രത്തിന്റെ സമൃദ്ധിയ്ക്കും സുരക്ഷയ്ക്കും വേണ്ടി വിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യ. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മൊയിസു ഇന്ത്യയെ അറിയിക്കണം'- നഷീദ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ നയമല്ലെന്നുമായിരുന്നു മാലദ്വീപ് സർക്കാരിന്റെ പ്രതികരണം. മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല. -എന്നും മാലദ്വീപ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മാലദ്വീപ് മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാലദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയാണിവർ. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ കളിപ്പാവയെന്നാണ് മറിയം മോദിയെ വിശേഷിപ്പിച്ചത്. ''എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു. എന്നാണ് വിസിറ്റ് മാലദ്വീപ് എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത്. പരാമർശം വിവാദമായതിന് പിന്നാലെ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.