ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നു; പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മാലദ്വീപ് മന്ത്രി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ സമൂഹ മാധ്യമപോസ്റ്റുമായി മാലദ്വീപ് മന്ത്രി. ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുകയാണെന്ന് ആരോപിച്ച മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് കടൽത്തീര ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാജ്യത്തെ 36 ദ്വീപുകൾ ഉൾപ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നതിലൂടെ ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സിൽ കുറിച്ചു. ഒപ്പം, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അബ്ദുല്ല മഹ്സൂം മാജിദ് കുറിച്ചു. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽമാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ എക്സ് പോസ്റ്റ്.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിന്‍ വലിയ രീതിയിലുള്ള ചർച്ചകളും നടന്നു. മാലദ്വീപിൽ ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. അധികാരത്തിലെത്തിയാൽ ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രസിഡന്റ് ആയി അധികാരമേറ്റതിന് പിന്നാലെ ചൈനാ സന്ദർശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.