'അമ്മേ, എനിക്ക് ഭയമാകുന്നു'; യുക്രെയ്നിലെ റഷ്യൻ സൈനികൻ മരണത്തിന് തൊട്ടുമുമ്പ് അമ്മയ്ക്ക് അയച്ച സന്ദേശം
text_fieldsന്യൂയോർക്ക്: റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ നേർചിത്രമായി കൊല്ലപ്പെട്ട റഷ്യൻ സൈനികൻ അമ്മയ്ക്ക് അയച്ച സന്ദേശം. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി സെഷനിൽ യുക്രെയ്ൻ അംബാസഡർ സെർജി കിസ്ലിത്സ ഈ സന്ദേശം വായിക്കുകയായിരുന്നു. തനിക്ക് ഭയമുണ്ടെന്നും തന്‍റെ സൈന്യം സിവിലിയൻമാരെ പോലും ലക്ഷ്യമിടുന്നുവെന്നും സൈനികൻ പറഞ്ഞതായി സെർജി കിസ്ലിത്സ ചൂണ്ടിക്കാട്ടുന്നു.
കൊല്ലപ്പെട്ട റഷ്യൻ സൈനികന്റെ ഫോണിൽ നിന്നുള്ള സന്ദേശങ്ങളാണ് സെർജി കിസ്ലിത്സ യു.എൻ അസംബ്ലിയിൽ വായിച്ച് കേൾപ്പിച്ചത്.
'അമ്മേ, ഞാൻ യുക്രെയ്നിലാണ്. ഇവിടെ ഒരു യുദ്ധം നടക്കുകയാണ്. ഞങ്ങൾ എല്ലാ നഗരങ്ങളിലും ബോംബിടുകയും സാധാരണക്കാർക്ക് നേരെ വരെ ആക്രമണം നടത്തുകയുമാണ്. അവർ ഞങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഞങ്ങളെ കടന്ന് പോകാൻ അനുവദിക്കാത്ത വിധം വാഹനങ്ങളുടെ ചക്രങ്ങൾക്കിടയിലേക്ക് വീഴുകയും ഞങ്ങളെ ഫാഷിസ്റ്റുകളെന്ന് വിളിക്കുകയുമാണ്. ഇത് വളരെ പ്രയാസകരമായ അവസ്ഥയാണ്' - സൈനികൻ തന്‍റെ അമ്മയോട് പറഞ്ഞതായി യുക്രെയ്ൻ അംബാസിഡർ പറഞ്ഞു.
സൈനികൻ കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പയച്ച സന്ദേശമാണിതെന്നും ഇതിൽ നിന്ന് തന്നെ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാണെന്നും സൈനികന്‍റെ സന്ദേശങ്ങളുടെ ചിത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് യുക്രെയ്ൻ അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.