ഡാനിയൽ പേൾ വധക്കേസ്: ഉമർ ശൈഖിനെ മോചിപ്പിക്കാനൊരുങ്ങി പാകിസ്താൻ
text_fieldsകറാച്ചി: അമേരിക്കൻ മാധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അൽഖാഇദ നേതാവ് ഉമർ ശൈഖിനെയും മൂന്നു കൂട്ടാളികളെയും മോചിപ്പിക്കാനൊരുങ്ങി പാകിസ്താൻ.
നാലുപേരെയും ഉടൻ വിട്ടയക്കണമെന്ന് സിന്ധ് ഹൈകോടതി ഉത്തരവിട്ടു. ഉമറിന് വിചാരണ കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈകോടതി ഏഴുവർഷം തടവായി പരിമിതപ്പെടുത്തിയിരുന്നു. കൂട്ടാളികളായ മൂന്നുപേരെ കുറ്റമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ ക്രമസമാധാന പാലന നിയമപ്രകാരം നിലവിൽ തടവിൽ പാർപ്പിക്കുന്നതിനെതിരായ ഹരജിയിലാണ് ഇപ്പോഴത്തെ വിധി.
വാൾ സ്ട്രീറ്റ് ജേണലിെൻറ ഏഷ്യ ലേഖകനായിരുന്ന ഡാനിയൽ പേളിനെ 2002ൽ ആണ് കറാച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയി വധിക്കുന്നത്. ഇന്ത്യയിൽ തടവിലായിരുന്ന ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഉമർ ശൈഖിനെയും 1999ൽ ആണ് ഇന്ത്യ മോചിപ്പിക്കുന്നത്.
ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ റാഞ്ചിക്കൊണ്ടുപോയി അതിലെ 150 ജീവനക്കാരെ വിട്ടയക്കുന്നതിനു പകരമായാണ് ഇന്ത്യ ഇവരെ വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.