കാമുകിക്ക് 'ലംബോർഗിനി'വേണം; ദൈവം കടാക്ഷിക്കുമെന്ന് കരുതി 40 ദിവസം ഉപവസിച്ച യുവാവിന് സംഭവിച്ചത്
text_fieldsഹരാരെ (സിംബാബ്വെ): ജീവിതത്തിൽ പലർക്കും പല ആഗ്രഹങ്ങളും കാണും. ചിലർ അതിനായി കഷ്ടപ്പെടും ചിലർ ചില കുറുക്കു വഴികൾ തേടും. ഇവിടെ കഥയിലെ നായകന് കാമുകിക്ക് സമ്മാനിക്കാനായി ഒരു ലംബോർഗിനി കാർ വേണമായിരുന്നു. തൊഴിൽരഹിതനായ താൻ ഒന്നരക്കോടിയിലധികം കോടി രൂപ വിലയുള്ള കാർ എങ്ങനെ സ്വന്തമാക്കുമെന്നറിയാതെ കുഴങ്ങിയ യുവാവ് ഒടുവിൽ ഒരു ഉപായം കണ്ടെത്തി.
40 ദിനരാത്രങ്ങൾ വിജനമായ സ്ഥലത്ത് ഉപവസിക്കുക. ദൈവം പ്രസാദിച്ച് കാർ നൽകിയാലോ എന്നതായിരുന്നു ചിന്ത. സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലെ റൈസൻ സെയിൻറ്സ് ചർച്ചിലെ യുവനേതാവായ മാർക്ക് മുറാദിറയാണ് കഥാനായകൻ. ഉപവാസം തെറ്റാതിരിക്കാൻവിദൂരത്തുള്ള ഒരു മലമ്പ്രദേശത്തായിരുന്നു താമസമെന്ന് എംബെയർ ടൈംസ് റിപ്പോർട്ട് ചെയ്തു.
പട്ടിണി കിടന്ന് തെൻറ ആഗ്രഹം സാധിക്കാനുള്ള യുവാവിെൻറ പദ്ധതി വിജയം കണ്ടില്ല. 33 ദിവസത്തിനുശേഷം അദ്ദേഹത്തെ കണ്ടെത്തിയ സുഹൃത്തുക്കൾ ബിന്ദുര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'തൊഴിൽരഹിതനായതിനാൽ കുറഞ്ഞത് ഒരു ജോലിക്കായി ഉപവസിക്കാമായിരുന്നു' - മാർകിെൻറ പള്ളിയിലെ ബിഷപ്പായ മാവുരുവിനെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ലംബോർഗിനി വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നതിനായി മാർക്കിെൻറ പള്ളിയിലെ സഹപ്രവർത്തകർ ഒരു ധനസമാഹരണം നടത്തിയെങ്കിലും 3000 രൂപ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്. സ്വരൂപിച്ച പണം മാർക്കിെൻറ ആശുപത്രി ബിൽ അടക്കാൻ ഉപയോഗിച്ചു.
വെള്ളവും ഭക്ഷണവുമില്ലാതെ മാർക്ക് എത്രനാൾ ജീവിച്ചു എന്ന കാര്യം വ്യക്തമല്ല.മനുഷ്യർക്ക് സാധാരണയായി ഭക്ഷണമില്ലാതെ മൂന്നാഴ്ചത്തെ വരെ ജീവിക്കാൻ സാധിച്ചേക്കും. മാർക്കിെൻറ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.