നാലായിരം രൂപയ്‍ക്ക് വാങ്ങിയ കസേര വിറ്റത് 82 ലക്ഷത്തിന്; ‘കൊടൂര’ ലാഭമെന്ന് നെറ്റിസൺസ്
text_fieldsലോകത്ത് വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെല്ലാം സാധാരണമാണ്. ഇത്തരം കച്ചവടങ്ങളിൽ ലാഭവും നഷ്ടവും കിട്ടാറുമുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു ‘കൊടൂര’ ലാഭത്തിന്റെ കഥയാണ്. സംഭവം നടന്നത് അങ്ങ് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ്.
ഫേസ്ബുക്ക് മാർക്കറ്റ്‍പ്ലേസ് എന്നത് ആളുകൾ പലവിധത്തിലുമുള്ള വസ്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ്. അതിലൂടെ ചിലർ വലിയ ലാഭവും നേടാറുണ്ട്. എന്നാലും വെറും നാലായിരം രൂപയ്‍ക്ക് മാർക്കറ്റ് പ്ലേസിൽനിന്ന് വാങ്ങിയ കസേര 82 ലക്ഷം രൂപയ്‍ക്ക് മറിച്ച് വിറ്റതാണിപ്പോ വാർത്തയായിരിക്കുന്നത്. ടിക്ടോക്കറും കണ്ടന്റ് ക്രിയേറ്ററുമായ ജസ്റ്റിൻ മില്ലറാണ് വമ്പൻ ലാഭത്തിന് കച്ചവടം നടത്തിയിരിക്കുന്നത്.
ഈ കസേര കണ്ടപ്പോൾ തന്നെ അതിന് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നെന്ന് ലോസ് ഏഞ്ചലസ് നിവാസിയ ജസ്റ്റിൻ പറയുന്നു. എങ്കിലും അത് ഇത്രയധികം രൂപയ്‍ക്ക് വിൽക്കാൻ സാധിക്കും എന്ന് മില്ലർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇതുപോലെ കുറച്ചധികം പഴക്കമുള്ള കസേരയ്ക്ക് ഒരുകോടിയിലധികം രൂപയാണ് വില എന്ന് കണ്ടു. അതോടെ ഈ കസേര തനിക്ക് കുറച്ച് അധികം ആയിരങ്ങൾ നേടിത്തരും എന്ന് ഉറപ്പായി എന്നും മില്ലർ പറയുന്നു.
കസേരയ്‍ക്ക് പ്രത്യേകതയുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ 2.5 ലക്ഷം രൂപ നൽകി മില്ലർ അത് പുതുക്കിപ്പണിതു. പിന്നീട്, ലേല കമ്പനിയായ സോതെബിയുടെ അടുത്തെത്തിച്ച് ലേലത്തിന് വച്ചു. 25 -40 ലക്ഷം വരെ കസേരയ്ക്ക് കിട്ടും എന്നായിരുന്നു ലേല കമ്പനി പ്രതീകഷിച്ചിരുന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് 82 ലക്ഷത്തിനാണ് കസേര വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.